കൊച്ചി: ഭര്‍ത്താവ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണവുമായി ക്രിസ്ത്യന്‍ യുവതി. എറണാകുളം സ്വദേശിനിയാണ് ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതി ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.
ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് മാസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇത് പരിഗണിച്ച കോടതി യുവതിയുടെ മൊഴിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്കി. ഇതേ തുടര്‍ന്ന് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് യുവതി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു യുവതിയും ഹര്‍ജിക്കാരനും തമ്മിലുള്ള വിവാഹം. ഇതിന് ശേഷം ഭര്‍ത്താവ് പുറത്ത് ആരോടും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ലെന്ന് യുവതി വ്യക്തമാക്കിയിരുന്നു. മറ്റുള്ളവരോട് സംസാരിക്കരുതെന്ന് ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നു. ഇതിന് പിന്നാലെ മതം മാറാന്‍ ആവശ്യപ്പെട്ട് നിര്‍ബന്ധവും ആരംഭിച്ചു. മുറിയ്ക്കുള്ളില്‍ പൂട്ടിയിട്ടുവെന്നും യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്.
Post Your Comments