ബിയര്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് യുഎസിലെ ‘ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രി’യുടെ പഠന റിപ്പോര്‍ട്ടിൽ പറയുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയ ബിയറോ അല്ലാത്തതോ ആകാം, മിതമായ അളവില്‍ എല്ലാ ദിവസവും കഴിച്ചാല്‍ തന്നെ ഇത് ആരോഗ്യത്തിന് വെല്ലുവിളിയാകില്ലെന്ന് മാത്രമല്ല, ഗുണകരമാകുമെന്നാണ് പഠനം പറയുന്നത്.
പ്രധാനമായും വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ വർദ്ധിക്കുന്നതിന് ബിയര്‍ സഹായിക്കുന്നു. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ദഹനം വേഗത്തിലാക്കുമെന്ന് മാത്രമല്ല, പല രീതിയിലും ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. മാനസികോല്ലാസത്തില്‍ വരെ ഈ ബാക്ടീരിയകള്‍ക്ക് പങ്കുണ്ട്. കൂടാതെ, ഹൃദയാരോഗ്യം ഉറപ്പുവരുത്തുന്നതിനും ഷുഗര്‍ നിയന്ത്രിക്കാനുമെല്ലാം ബിയര്‍ നല്ലതാണത്രേ.
സ്ത്രീകള്‍ ഒരു ഡ്രിങ്കും പുരുഷന്മാര് രണ്ട് ഡ്രിങ്കും ദിവസത്തില്‍ കഴിക്കുന്നത് ഹൃദയസംബന്ധമായ രോഗങ്ങളെ അകറ്റുമെന്നാണ് പഠന റിപ്പോര്‍ട്ടിൽ പറയുന്നത്. സ്ത്രീകള്‍ ആഴ്ചയില്‍ ഒമ്പത് ഡ്രിങ്കും പുരുഷന്മാര് ആഴ്ചയില്‍ 14 ഡ്രിങ്കും കഴിക്കുന്നതിലൂടെ പ്രമേഹ സാധ്യത ക്രമത്തില്‍ 58 ശതമാനവും 43 ശതമാനവും കുറയ്ക്കാൻ സാധിക്കുമെന്നാണ് ‘നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്’ അവകാശപ്പെടുന്നത്.
Read Also:- മുടികൊഴിച്ചിൽ അകറ്റാൻ കറിവേപ്പില!
ഇവയ്ക്ക് പുറമെ വൃക്ക സംബന്ധമായ രോഗങ്ങള്‍ അകറ്റുന്നതിനും ബിയര്‍ സഹായകമാകുന്നു. ‘ക്ലിനിക്കല്‍ ജേണല്‍ ഓഫ് ദ അമേരിക്കൻ സൊസൈറ്റി ഓഫ് നെഫ്രോളജി’യില്‍ വന്ന പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. അതുപോലെ തന്നെ എല്ലുകളെ ബലപ്പെടുത്തുന്നതിനും ബിയര്‍ നല്ലതാണെന്നാണ് പഠനം പറയുന്നത്.
Post Your Comments