ബ്രിട്ടണിലെ എലിസബത്ത് രാഞ്ജിയുടെ മരണത്തിന് പിന്നാലെ ചാൾസ് രാജകുമാരന്റെ ജീവിതവും ഡയാന രാജകുമാരിയുടെ പരാജയ പ്രണയകഥയെ കുറിച്ചുമെല്ലാം ലോകമാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു. ഡയാനയുടെയും ചാൾസിന്റെയും ജീവിതത്തിൽ സംഭവിച്ചതിനെ വർഷങ്ങൾക്ക് ഒരുപാട് കഴിഞ്ഞിട്ടും രണ്ട് രീതിയിലാണ് ബ്രിട്ടീഷ് ജനത തന്നെ നോക്കി കാണുന്നത്. ബാഹുഭൂരിപക്ഷം ആളുകളും ഡയാനയുടെ പക്ഷം ആണ്. ഡയാന-ചാൾസ് പ്രണയ/പരാജയ കഥ വീണ്ടും ശ്രദ്ധ നേടുമ്പോൾ, സമാന വിഷയത്തിൽ അഡ്വ. സംഗീത ലക്ഷ്മണ എഴുതിയ ഫേസ്‌ബുക്ക് പോസ്റ്റ് വൈറലാകുന്നു.
സംഗീതയുടെ ഫേസ്‌ബുക്ക് പസോട്ട ഇങ്ങനെ:
ബ്രിട്ടണിലെ എലിസബത്ത് മഹാറാണി അന്ത രിച്ചു. ഈ സാഹചര്യത്തിൽ എന്റെ മനസ്സിൽ വിടരുന്ന ചിന്തകൾ ഇങ്ങനെ:-
എന്നാലും ഈ പുരുഷമനസ്സിന്റെ ഒരു കാര്യമേ!!??ഏതു ലോകസുന്ദരിയെയും വെല്ലുന്ന വശ്യതയുണ്ടായിരുന്നു, എക്കാലത്തെയും ഭൂലോകസുന്ദരിമാരുടെ കൂട്ടത്തിൽ മുൻപന്തിയിൽ തന്നെ നിൽക്കും ഡയാന രാജകുമാരി. എത്ര മനോഹരമാണ് അവരുടെ പുഞ്ചിരി പോലും! എന്തൊരു സൗന്ദര്യമാണ് ആ സ്ത്രീയുടെത്!! എന്തൊരു വശ്യതയാണ് ആ സ്ത്രീസൗന്ദര്യത്തിന്!!! എത്ര സൗമ്യവും സുന്ദരവുമായ സംസാരരീതിയാണ് അവരുടേത്!!! ഏത് പുരുഷനും തോന്നേണ്ടതാണ് ചേർത്തുനിർത്തി അവൾക്ക് ഒരുമ്മ കൊടുക്കണമെന്ന്,
കല്യാണം കഴിച്ച് വീട്ടിൽ കൊണ്ടു പോകണമെന്ന്, ജീവിതത്തിൽ എന്നും കൂടെ നിർത്തണമെന്ന്. എന്നിട്ടോ? ആ വിശ്വസുന്ദരിയുടെ കൂടെ കഴിയാനും കൂടെ കിടക്കാനും ഭാഗ്യം കിട്ടിയവനാണ് ചാൾസ് രാജകുമാരൻ. എന്നാൽ ആ ചേട്ടന് കമ്പം തോന്നിയതോ? വയസ്സിന് മൂപ്പത്തിയും കാഴ്ചയിൽ കോന്തിയുമായ കാമിലപാർക്കറോട്……എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല എനിക്ക്!!! പുരുഷമനസ്സിലെ കൂലംങ്കുഷമായ സങ്കീർണ്ണതകൾ മനസ്സിലാക്കാൻ പറ്റുന്നതേ ഇല്ല,…. ഹോ!!ഡയാന രാജകുമാരിയുടെ കാര്യം ഇതെങ്കിൽ എനിക്ക് വന്നതൊന്നും അത്ര വലിയ കാര്യമേ അല്ല..
ഡയാന രാജകുമാരി ദു രൂ ഹസാഹചര്യത്തിൽ അകാലമ ര ണമണയുകയും ചാൾസ് രാജകുമാരൻ ഓന്റെ വെപ്പാട്ടിയെ കെട്ടുകയും പിന്നീട് മഹാരാജാവുകയും വെപ്പാട്ടി ഓന്റെ മഹാറാണിയാവുകയും ചെയ്യുന്നു എന്നാണ് ഇപ്പോൾ കഥ ഇതുവരെ. ഇതിൽ നിന്ന് നമ്മൾ സ്ത്രീകൾ മനസ്സിലാക്കേണ്ടുന്ന പാഠമെന്തൊക്കെയാണ്?
1. മഹാറാണിയായാലും സ്വന്തം മകന്റെ ദാമ്പത്യം നേർവഴിക്ക് കൊണ്ടുവരാനുള്ള കെല്പുണ്ടാവില്ല. സ്വന്തം മകനെ അവൻ നിയമപരമായി സ്വീകരിച്ച ഭാര്യയെ ഉപേക്ഷിച്ച് വെപ്പാട്ടിക്ക് ഭാര്യാ പദവി ചാർത്തി കൊടുക്കുമ്പോൾ മഹാറാണിയായാലും ബാഹ്യപ്രേരണകൾക്ക് വഴങ്ങി വെപ്പാട്ടിക്ക് വഴിയൊരുക്കും കൂട്ടുനിൽക്കുകയും ചെയ്യും. അതുകൊണ്ട് കൊമ്പത്തെ കുടുംബമഹിമ അളവുകോലാക്കി കെട്ടിയോനെ തിരഞ്ഞെടുക്കരുത്.
2. ഒരുത്തന്റെ ഭാര്യപദവിയിൽ കടിച്ചു നിൽക്കുന്നതിൽ മാത്രമല്ല പുളിങ്കൊമ്പ് നോക്കി മറ്റൊരുത്തന്റെ കുടുംബം കലക്കി കൈയ്യിട്ടുവാരി വെപ്പാട്ടി പണിയെടുക്കുന്നവള്മാർക്കാണ് ഇക്കാലത്ത് റെസ്പെക്റ്റബിലിറ്റി! ആ വഴി ആത്മാഭിമാനത്തോടെ ജീവിക്കാൻ കെൽപുള്ള സ്ത്രികൾക്കുള്ളതല്ല.
3. ലോകസുന്ദരിമാരുടെ മുൻനിരയിൽ സ്ഥാനം നേടിയിട്ടും കാര്യമില്ല ഗേൾസ്, കെട്ടിയോന്മാർക്ക് കമ്പം മറ്റേ പണിക്ക് കേമികളായവളുമാരോടാവും. കെട്ടിയോന്റെ സ്വാർത്ഥതയും മനോവൈകൃതവും വ്യഭിചാരവും ഒക്കെ സഹിച്ച് പൊരുത്തപ്പെട്ട് ജീവിക്കുന്നവരാണ് ദാമ്പത്യത്തിൽ കഴിയുന്ന സ്ത്രീകൾ- എല്ലാവരുമല്ലെങ്കിലും, ഏറെയും.
4. അതുകൊണ്ട്, കെട്ടിയോൻ നല്ലതായാലും കെട്ടതായാലും ഒരുമിച്ചു ജീവിച്ചാലും ഒറ്റയ്ക്ക് ജീവിച്ചാലും ആത്മാഭിമാനത്തോടെ, ആത്മവഞ്ചനയില്ലാതെ ജീവിക്കണമെന്നുണ്ടെങ്കിൽ സ്വന്തം സന്തോഷം എന്തെന്നത് തിരിച്ചറിയുക. അതിനോട് നീതി പുലർത്തിയുള്ള ജീവിതം ജീവിക്കുക. ലോകസുന്ദരി ഡയാന രാജകുമാരി തോറ്റുപോയെടുത്ത് നമുക്ക് ജയിക്കാനാവുന്നത് അങ്ങനെയാണ്. ഗുഡ് ലക്ക് ഗേൾസ്! റ്റേക്ക് ഗുഡ് കേയർ ഓഫ് യുവർസെൽഫ്, യുവർ ഓൺ സെൽഫ്!
Post Your Comments