വഡോദര: 89 കാരനായ ഭർത്താവിന്റെ ലൈംഗിക ആവശ്യങ്ങൾക്ക് പരിഹാരം തേടി 87 കാരിയായ സ്ത്രീ. അഭയം ഹെൽപ്പ് ലൈനിൽ വിളിച്ചാണ് വൃദ്ധ സഹായം അഭ്യർത്ഥിച്ചത്. വൃദ്ധയുടെ പരാതി കേട്ട് അഭയം ഭാരവാഹികൾ ഞെട്ടി. ഗുജറാത്തിലെ വഡോദരയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. 181 അഭയം ഹെൽപ്പ് ലൈൻ പദ്ധതി ദുരിതമനുഭവിക്കുന്ന സ്ത്രീകളെ സഹായിക്കാൻ വേണ്ടിയുള്ളതാണ്. 89 വയസ്സുള്ള തന്റെ ‘ഹൈപ്പര്‍സെക്ഷ്വല്‍’ ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് 87-കാരിയും കുടുംബവും അഭയം ഹെൽപ്പ് ലൈനിലേക്ക് വിളിച്ചത്.
കിടപ്പുരോഗിയാണ് 87 കാരിയായ വൃദ്ധ. ഇവരോട് 89 കാരനായ ഭര്‍ത്താവ് നിരന്തരം ശാരീരികബന്ധത്തിന് നിര്‍ബന്ധിക്കുകായും ഇതിന് വിസമ്മതിക്കുമ്പോള്‍ ഉപദ്രവിക്കുകയും ചെയ്യുന്നുണ്ട്. പരാതിക്കാരി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കാര്യം സാധിക്കുന്നത് വരെ ശല്യപ്പെടുത്തി കൊണ്ടിരിക്കുമെന്നാണ് ഇവർ പറയുന്നത്. ദമ്പതികൾക്ക് ആരോഗ്യകരമായ ശാരീരിക ബന്ധമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ, പരാതിക്കാരിക്ക് അസുഖം വന്നതിനെത്തുടർന്ന് അനങ്ങാൻ കഴിയാതെ കിടപ്പിലായി. മരുമകളുടെയും മകന്റെയും പിന്തുണയോടെ മാത്രമേ ഇവർക്ക് നടക്കാൻ കഴിയുകയുള്ളൂ. അസുഖബാധിതയായതോടെ, ഇതൊന്നും വക വെയ്ക്കാതെയാണ് വൃദ്ധനായ ഭർത്താവ് ഇവരെ ശാരീരിക ബന്ധത്തിന് നിർബന്ധിച്ചിരുന്നത്.
ശാരീരികബന്ധം പുലര്‍ത്താന്‍ കഴിയാത്തതിന്റെ പേരില്‍ റിട്ട.എന്‍ജിനീയറായ 89-കാരന്റെ ഉപദ്രവം തുടര്‍ന്നതോടെയാണ് ഭാര്യയും മകനും മരുമകളും അടക്കമുള്ളവര്‍ ‘അഭയ’ത്തിൽ അഭയം തേടാൻ തയ്യാറായത്. പരാതിപ്രകാരം, ഇവർ വൃദ്ധനെ നേരിൽ കണ്ടു. വയോധിക അനുഭവിക്കുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകൾ പറഞ്ഞു മനസിലാക്കി. അഭയം ഹെല്‍പ് ലൈനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥർ ഇയാൾക്ക് ആവശ്യമായ കൗൺസിലിംഗും നൽകി.
Post Your Comments