ബദിയടുക്ക: വയോധികയെ ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതി അറസ്റ്റിൽ. ചെടേക്കാലിലെ ചോമ(55)യാണ് പിടിയിലായത്.
ജനുവരി 12ന് ആണ് കേസിനാസ്പദമായ സംഭവം. ബദിയടുക്ക പൊലീസ് സ്റ്റേഷന് പരിധിയിലെ 65കാരിയെ ചോമ വീട്ടില്‍ അതിക്രമിച്ചുകയറി ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഭര്‍ത്താവ് ജോലിക്ക് പോയ സമയത്ത് വീട്ടിനകത്ത് തനിച്ചായിരുന്ന വയോധികയെ ചോമ കടന്നുപിടിച്ചു. എതിർത്ത അവരുടെ മുഖം തോര്‍ത്തുകൊണ്ട് അമര്‍ത്തിയാണ് പീഡനം നടത്തിയത്. അക്രമത്തിൽ വയോധികയുടെ രണ്ട് പല്ലുകള്‍ നഷ്ടപ്പെട്ടു.
Read Also : ജയം രവിയുടെ ‘അഗിലൻ’ പ്രദർശനത്തിനൊരുങ്ങുന്നു
2015-ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ചോമ. കുമ്പള പൊലീസിലായിരുന്ന ഈ കേസില്‍ ചോമയെ കോടതി മൂന്നുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചിരുന്നു.
ബദിയടുക്ക എസ്.ഐ കെ.പി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെടേക്കാലിലെ വീട്ടിലെത്തിയാണ് ചോമയെ അറസ്റ്റ് ചെയ്തത്. കാസര്‍ഗോഡ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ചോമയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments