Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം രുചികരമായ ഗോതമ്പു ദോശ

വളരെ രുചികരവും വ്യത്യസ്തവുമായ ഗോതമ്പു ദോശ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

ചേരുവകള്‍

ഗോതമ്പുപൊടി – 1 1/2 കപ്പ്

തേങ്ങ ചിരകിയത് – 1/2 കപ്പ്

തൈര് – 2 ടേബിള്‍സ്പൂണ്‍

സവാള -1

ക്യാരറ്റ് – 1

പച്ചമുളക് – 2

ഇഞ്ചി – ചെറിയ കഷണം

കറിവേപ്പില -ആവശ്യത്തിന്

കടുക് – 1 ടീസ്പൂണ്‍

എണ്ണ – 1 ടീസ്പൂണ്‍

ഉപ്പ് – ആവശ്യത്തിന്

വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചെറുതായി അരിഞ്ഞു വച്ച സവാള, ഇഞ്ചി, പച്ചമുളക്, ക്യാരറ്റ്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. അതിനുശേഷം ഈ കൂട്ട് ദോശയുടെ ബാറ്ററിലേക്കു ചേര്‍ത്ത് കൊടുക്കുക. തേങ്ങ ചിരകിയതും കൂടി ചേര്‍ത്ത് യോജിപ്പിച്ചെടുക്കുക.

സാധാരണ ദോശ പോലെ ചുട്ടെടുക്കുക. കൂടുതല്‍ രുചിക്ക് വേണ്ടി നെയ്യ് ചേര്‍ത്തു കൊടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button