AlappuzhaKeralaNattuvarthaLatest NewsNews

പ​ള്ളി​യോ​ടം മ​റി​ഞ്ഞ സംഭവം : കാ​ണാ​താ​യ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി

ചെ​ന്നി​ത്ത​ല സ്വ​ദേ​ശി രാ​കേ​ഷി​ന്‍റെ(45) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി‌​യ​ത്

ചെ​ന്നി​ത്ത​ല: പ​ള്ളി​യോ​ടം മ​റി​ഞ്ഞ് കാ​ണാ​താ​യ ഒ​രാ​ളു​ടെ കൂ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ചെ​ന്നി​ത്ത​ല സ്വ​ദേ​ശി രാ​കേ​ഷി​ന്‍റെ(45) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി‌​യ​ത്.

അ​ച്ച​ന്‍​കോ​വി​ലാ​റ്റി​ല്‍ ശ​നി​യാ​ഴ്ച രാ​വി​ലെ 8.30നാ​യി​രു​ന്നു അ​പ​ക​ടം. ആ​റ​ന്മു​ള ഉ​തൃ​ട്ടാ​തി വ​ള്ളം​ക​ളി​ക്ക് പു​റ​പ്പെ​ടാ​ൻ തു​ട​ങ്ങ​വെ​യാ​ണ് ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ടം മ​റി​ഞ്ഞ​ത്. ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ടം മ​റി​ഞ്ഞ വ​ലി​യ​പെ​രു​മ്പു​ഴ​യി​ല്‍ ക​ട​വി​ല്‍ ​നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പാ​ല​ത്തി​നു സ​മീ​പം നാ​വി​ക സേ​ന​യു​ടെ മു​ങ്ങ​ൽ വി​ദ​ഗ്ധരാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Read Also : ചൈനീസ് ഷെൽ സ്ഥാപനങ്ങളുടെ സൂത്രധാരൻ ഇന്ത്യയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിൽ

രാ​കേ​ഷി​നൊ​പ്പം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ആ​ദി​ത്യ​ന്‍, വി​നീ​ഷ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ശ​നി‌‌​യാ​ഴ്ച ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ തി​ര​ച്ചി​ൽ പു​നഃ​രാ​രം​ഭി​ച്ച​പ്പോ​ഴാ​ണ് രാ​കേ​ഷി​ന്‍റെ മൃ​ത​ദേ​ഹം കി​ട്ടി​യ​ത്.

Read Also : രാജ്യത്ത് കുതിച്ചുയർന്ന് കാർ വിൽപ്പന, ഓഗസ്റ്റ് മാസത്തിലെ കണക്കുകൾ പുറത്തുവിട്ട് സിയാം

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button