സർക്കാറിന്റെ ഉടമസ്ഥതയിൽ ഉള്ള കെട്ടിടങ്ങളിൽ നിന്നും ഒഴിയാനൊരുങ്ങി എയർ ഇന്ത്യ. മുൻ പൊതുമേഖല സ്ഥാപനമായ എയർ ഇന്ത്യ സ്വകാര്യവൽക്കരിക്കപ്പെട്ടതോടെയാണ് സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ നിന്നും പുതിയ ഇടങ്ങളിലേക്ക് മാറുന്നത്. റിപ്പോർട്ടുകൾ പ്രകാരം, തലസ്ഥാന നഗരിയിൽ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയ ഓഫീസിലാകും എയർ ഇന്ത്യയുടെയും എയർ ഇന്ത്യ എക്സ്പ്രസിന്റെയും കമ്പനികൾ പ്രവർത്തിക്കുക.
2022 ജനുവരി 27 നാണ് എയർ ഇന്ത്യ സ്വകാര്യവൽക്കരിച്ചത്. ടാറ്റ ഗ്രൂപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ടാലസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് എയർ ഇന്ത്യയെ ഏറ്റെടുത്തിട്ടുള്ളത്. സ്വകാര്യവൽക്കരിച്ചതോടെ സർക്കാർ ഉടമസ്ഥതയിൽ പ്രവർത്തിക്കാൻ ഇരു സ്ഥാപനങ്ങൾക്കും കഴിയാത്തതോടെയാണ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നത്. അടുത്ത വർഷം മാർച്ച് മാസത്തിലാണ് പുതിയ ഓഫീസ് പ്രവർത്തനമാരംഭിക്കുക.
Also Read: നവവധു തൂങ്ങിമരിച്ച സംഭവം : ഭർത്താവ് പൊലീസ് പിടിയിൽ
Post Your Comments