തലശ്ശേരി: ക്രിസ്ത്യൻ വിശ്വാസികളായ പെൺകുട്ടികളെ ലക്ഷ്യമിട്ടുള്ള പ്രണയക്കെണി യാഥാർത്ഥ്യമാണെന്ന് ആവർത്തിച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും വഴി തെറ്റുന്ന മക്കളെ കുറിച്ചുള്ള മാതാപിതാക്കളുടെ സങ്കടമാണ് പരാമർശിച്ചതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. വിഷയം മതസ്പർദ്ധയുടെ കാണേണ്ടതില്ലെന്നും സംഭവത്തെക്കുറിച്ച് സഭ പഠനം നടത്തിയെന്നും മാർ ജോസഫ് പാംപ്ലാനി വ്യക്തമാക്കി.
ക്രിസ്ത്യൻ വിശ്വാസികളായ പെൺകുട്ടികളുടെ ഭാവി കെണിയിൽപ്പെട്ടിട്ടുണ്ടെന്ന് കൃത്യമായ കണക്കുകൾ സഭയുടെ കൈവശമുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മതവിഭാഗാഗത്തെ ലക്ഷ്യമിട്ടല്ല പരാമർശം നടത്തുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു.
കുപ്യാന്‍സ്‌ക് നഗരം യുക്രെയ്ന്‍ സേന പിടിച്ചെടുത്തു, റഷ്യന്‍ സൈന്യം ആയുധങ്ങള്‍ ഉപേക്ഷിച്ച് പിന്മാറുന്നതായി റിപ്പോര്‍ട്ട്അതേസമയം, പ്രണയക്കെണി സംബന്ധിച്ചുള്ള ഇടയലേഖനം കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ വായിച്ചിരുന്നു. ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളെ ലക്ഷ്യമിട്ട് തീവ്രവാദ സംഘടനകൾ ഒരുക്കുന്ന പ്രണയക്കുരുക്കുകൾ വർദ്ധിക്കുന്നതായി ഇടയലേഖനത്തിൽ ചൂണ്ടിക്കാട്ടി. മക്കൾ ചതിക്കുഴികളിൽ വീഴാതിരിക്കാൻ ബോധവൽക്കരണം പ്രയോജനപ്പെടുത്തണമെന്നും ഇടയലേഖനത്തിൽ ആഹ്വാനം ചെയ്തിരുന്നു.
Post Your Comments