കണ്ണൂര്‍: ക്രൈസ്തവ യുവതികളുടെ പേര് പറഞ്ഞ് ആരും വര്‍ഗീയതയ്ക്ക് ശ്രമിക്കേണ്ടെന്നും നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാമെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്. സ്വയം പ്രഖ്യാപിത സംരക്ഷകരാകാന്‍ ആരും ശ്രമിക്കേണ്ടെന്നും കണ്ണൂര്‍ ചെമ്പേരിയിലെ കെസിവൈഎം യുവജന സംഗമത്തിൽ പാംപ്ലാനി പറഞ്ഞു.
read also: മഴയ്ക്ക് പിന്നാലെ ചൈനയെ പ്രതിസന്ധിയിലാക്കി ചുഴലിക്കാറ്റ്: 5 മരണം 33 പേര്‍ക്ക് പരിക്ക്
‘നമ്മുടെ പെണ്‍കുട്ടികളുടെ പേരുപറഞ്ഞ് ഒരു വര്‍ഗീയ ശക്തികളും ഇവിടെ വര്‍ഗീയ വിഷം വിതക്കാന്‍ പരിശ്രമിക്കേണ്ട. നമ്മുടെ പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ നമ്മുടെ സമുദായത്തിനറിയാം. നമ്മുടെ പെണ്‍കുട്ടികളുടെ അഭിമാനത്തിന് വിലപറയാന്‍ ഇനി ഒരാളെ പോലും അനുവദിക്കില്ല’; കേരള സ്റ്റോറി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ഉയന്ന വിവാദങ്ങളുടെ കൂടി പശ്ചാത്തലത്തിൽ യുവതികളെ അഭിസംബോധന ചെയ്ത് മാര്‍ പാംപ്ലാനി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.
Post Your Comments