KeralaLatest NewsIndia

‘ഇങ്ങനെ നടന്നാൽ മതിയോ? ഒരു പെണ്ണൊക്കെ കെട്ടണ്ടേ?’ – രാഹുൽ ഗാന്ധിക്ക് കല്യാണം ആലോചിച്ച് സ്ത്രീ

വിവാഹമൊക്കെ വേണ്ടേ! രാഹുലിനായി 'പെണ്ണ് നോക്കട്ടെ'യെന്ന് നേരിട്ട് ചോദിച്ച് സ്ത്രീ

കന്യാകുമാരി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തിൽ പ്രവേശിച്ചിരിക്കുകയാണ്. കന്യാകുമാരി\യിൽ നിന്നുമാണ് സംഘം കേരളത്തിലെത്തിയത്. വിവിധ ജനവിഭാഗങ്ങളുടെ സംവദിച്ചും, കാര്യങ്ങൾ ഗ്രഹിച്ചുമാണ് രാഹുൽ ഗാന്ധി മുന്നോട്ട് നീങ്ങുന്നത്. ജോഡോ യാത്രയുടെ മൂന്നാം ദിനത്തില്‍ മാര്‍ത്താണ്ഡത്തെ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂടെ രാഹുല്‍ സമയം ചെലവഴിച്ചിരുന്നു. ഇവിടെ വെച്ചുണ്ടായ ഒരു രസകരമായ സംഭവം സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു. രാഹുൽ ഗാന്ധിയോട് ‘പെണ്ണ് ആലോചിക്കട്ടെ?’ എന്ന് ഒരു സ്ത്രീ ചോദിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്യുന്നു.

‘തമിഴ്നാടിനെ രാഹുല്‍ ഗാന്ധി ഏറെ സ്നേഹിക്കുന്നുവെന്ന് അറിയാം. ഒരു തമിഴ് പെണ്‍കുട്ടിയുമായി രാഹുലിന്‍റെ വിവാഹം നടത്താന്‍ തയാറാണ്, ആലോചിക്കട്ടെയെന്നായിരുന്നു സ്ത്രീയുടെ ചോദ്യം. രാഹുലിനെ ഈ ചോദ്യം വളരെ ചിരിപ്പിച്ചു. അത് ചിത്രം കണ്ടാല്‍ മനസിലാകും’, രമേശ് ട്വീറ്റ് ചെയ്തു.

അതേസമയം, വിദ്വേഷ പ്രസംഗത്തെതുടർന്ന് നേരത്തെ അറസ്റ്റിലായ കന്യാകുമാരിയിലെ വൈദികന്‍ ജോർജ് പൊന്നയ്യയെ രാഹുൽ ഗാന്ധി സന്ദർശിച്ചതും ഏറെ വിവാദമായിരിക്കുകയാണ്. രാഹുലും വൈദികനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ‘ജീസസ് ഒരേയൊരു ദൈവമെന്ന്’ വൈദികന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ എത്തിയ ജോ‍ഡോ യാത്രയെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ വന്‍ സ്വീകരണം നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button