പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ഹർഷ എൻജിനീയേഴ്സ് ഇന്റർനാഷണൽ. റിപ്പോർട്ടുകൾ പ്രകാരം, സെപ്തംബർ 14 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന ആരംഭിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഐപിഒ സെപ്തംബർ 16 ന് അവസാനിക്കും. അഹമ്മദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ഹർഷ എൻജിനീയേഴ്സ് ഇന്റർനാഷണൽ.
ഓരോ ഓഹരിക്കും 314 രൂപ മുതൽ 330 രൂപ വരെയാണ് പ്രൈസ് ബാൻഡായി നിശ്ചയിച്ചിരിക്കുന്നത്. കൂടാതെ, ഏറ്റവും കുറഞ്ഞത് 45 ഷെയറുകളിലേക്കും അതിന്റെ ഗുണിതങ്ങളിലേക്കും ലേലം വിളിക്കാൻ സാധിക്കും. ഐപിഒയിലൂടെ 755 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ തുക കടം തിരിച്ചടവിനാണ് പ്രധാനമായും വിനിയോഗിക്കുക. 270 കോടി രൂപയാണ് കടം തിരിച്ചടവിന് ആവശ്യമായ തുക.
Also Read: വിവിധ രാജ്യങ്ങളിൽ വിവിധ നിരക്കുകൾ കാഴ്ചവച്ച് ഐഫോൺ 14 പതിപ്പുകൾ, കൂടുതൽ വിവരങ്ങൾ അറിയാം
ഐപിഒയിൽ 50 ശതമാനം ഓഹരികൾ ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും, 15 ശതമാനം നോൺ- ഇൻസ്റ്റിറ്റ്യൂഷണൽ നിക്ഷേപകർക്കും, 35 ശതമാനം റീട്ടെയിൽ നിക്ഷേപകർക്കും നീക്കിവെച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം, ഐപിഒയിൽ 455 കോടി രൂപയുടെ പുതിയ ഓഹരികളുടെ കൈമാറ്റവും 300 കോടി രൂപയുടെ ഓഫർ ഫോർ സെയിലുമാണ് ഉൾപ്പെടുന്നത്.
Post Your Comments