NewsLife StyleHealth & Fitness

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ ഇവ കഴിക്കൂ

വിശപ്പ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന മറ്റൊരു പഴവർഗ്ഗമാണ് അവാക്കാഡോ

ഇന്ന് ഭൂരിഭാഗം പേരെയും അലട്ടുന്ന പ്രശ്നമാണ് കുടവയർ. വയറിനു ചുറ്റും അടിഞ്ഞുകൂടിയ കൊഴുപ്പ് അകറ്റാൻ കൃത്യമായ ഡയറ്റും വ്യായാമം ചെയ്യേണ്ടത് അത്യാവശ്യമാണ്. വയറിനു ചുറ്റും അമിതമായി കൊഴുപ്പ് കൂടിയാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വയറിലെ കൊഴുപ്പ് അകറ്റാനുള്ള മാർഗ്ഗങ്ങളെ കുറിച്ച് പരിചയപ്പെടാം.

വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന പാനീയമാണ് ഗ്രീൻ ടീ. വിശപ്പ് നിയന്ത്രിച്ച് നിർത്താനും ശരീരത്തിന് ആവശ്യമായ ആന്റി ഓക്സിഡന്റുകൾ നൽകാനും ഗ്രീൻ ടീ വളരെ നല്ലതാണ്. ഒരു ദിവസം മൂന്ന് കപ്പ് വരെ ഗ്രീൻ ടീ കുടിക്കാമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

Also Read: സിനിമാ മോഹവുമായെത്തിയ 300 ലധികം യുവതികളെ വെച്ച് അശ്ലീല വീഡിയോ: സംവിധായകൻ അറസ്റ്റിൽ

വിശപ്പ് നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്ന മറ്റൊരു പഴവർഗ്ഗമാണ് അവാക്കാഡോ. ധാരാളം നാരുകൾ അടങ്ങിയ അവാക്കാഡോ കഴിക്കുമ്പോൾ വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും വിശപ്പിനെ നിയന്ത്രിക്കുകയും ചെയ്യും. ദിവസേന അവാക്കാഡോ കഴിക്കുന്നത് നല്ലതാണ്.

വയറിന് ചുറ്റുമുള്ള കൊഴുപ്പ് അകറ്റാൻ മറ്റൊരു മാർഗ്ഗമാണ് വെള്ളരിക്ക. സൗന്ദര്യ സംരക്ഷണത്തിന് പുറമേ, ആരോഗ്യ സംരക്ഷണത്തിനും വെള്ളരിക്ക മികച്ചതാണ്. ധാരാളം വെള്ളം അടങ്ങിയ പച്ചക്കറിയായ വെള്ളരിക്കയിൽ കലോറിയുടെ അളവ് കുറവാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button