ശ്രീനഗർ: ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയിലെ 370–ാം വകുപ്പ് പുനഃസ്ഥാപിക്കാനാകില്ലെന്ന് വ്യക്തമാക്കി കോൺഗ്രസിൽ നിന്ന് രാജിവച്ച മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. കേന്ദ്ര സർക്കാർ റദ്ദാക്കിയ 370–ാം വകുപ്പ് പുനഃസ്ഥാപിക്കുന്നതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും വകുപ്പിന്റെ പേരിൽ കശ്മീരിലെ ജനത്തെ ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും ഗുലാംനബി ആസാദ് പറഞ്ഞു.
‘ ഭരണഘടനയിലെ 370–ാം വകുപ്പ് പുനഃസ്ഥാപിക്കാൻ പ്രയാസമാണ്. 370–ാം വകുപ്പ് പുനഃസ്ഥാപിക്കാൻ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഈ വകുപ്പിന്റെ പേരിൽ കശ്മീരിലെ ജനത്തെ ചൂഷണം ചെയ്യാൻ ഞാൻ അനുവദിക്കില്ല. ഈ വകുപ്പിന്റെ പേരു പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ ഞാൻ ശ്രമിക്കില്ല. എന്തായാലും 370–ാം വകുപ്പ് പുനഃസ്ഥാപിക്കില്ലെന്ന് തീർച്ച’ ഗുലാം നബി ആസാദ് വ്യക്തമാക്കി.
Post Your Comments