Latest NewsNewsBusiness

അപ്രമേയ എൻജിനീയറിംഗ് ഓഹരി വിൽപ്പനയ്ക്ക് ഒരുങ്ങുന്നു

ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരായി ഹോം സെക്യൂരിറ്റീസ് ലിമിറ്റഡിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്

പ്രാഥമിക ഓഹരി വിൽപ്പനയ്ക്കൊരുങ്ങി പ്രമുഖ മെഡിക്കൽ ഉപകരണ നിർമ്മാതാക്കളായ അപ്രമേയ എൻജിനീയറിംഗ്. ലിസ്റ്റിംഗിലേക്ക് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി മാർക്കറ്റ് റെഗുലേറ്ററായ സെബിക്ക് മുമ്പാകെ രേഖകൾ സമർപ്പിച്ചിട്ടുണ്ട്. മെഡിക്കൽ ഉപകരണ നിർമ്മാണ രംഗത്ത് വൻ മുന്നേറ്റമാണ് അപ്രമേയ എൻജിനീയറിംഗ് കാഴ്ചവയ്ക്കുന്നത്.

ഐപിഒയുടെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജർമാരായി ഹോം സെക്യൂരിറ്റീസ് ലിമിറ്റഡിനെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, 50 ലക്ഷം വരെയുള്ള പുതിയ ഓഹരിയുടെ കൈമാറ്റമാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. കൂടാതെ, ഓഫർ ഫോർ സെയിൽ ഇല്ലെന്ന് അറിയിച്ചിട്ടുണ്ട്.

Also Read: പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ഹർഷ എൻജിനീയേഴ്സ് ഇന്റർനാഷണൽ

പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റാനും, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമാണ് പ്രാഥമിക ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കുന്ന തുക പ്രധാനമായും വിനിയോഗിക്കുക. കൂടാതെ, ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button