Latest NewsNewsInternational

താജിക്കിസ്ഥാൻ അഫ്ഗാൻ അഭയാർത്ഥികളെ നാടുകടത്തുന്നു: അഫ്‌ഗാനിലേക്ക് തിരിച്ചയച്ചത് നൂറ് കണക്കിന് അഭയാർത്ഥികളെ

കാബൂൾ: താജിക്കിസ്ഥാൻ അധികൃതർ അഫ്ഗാൻ അഭയാർത്ഥികളെ തിരികെ അതിർത്തി കടത്തുകയാണെന്ന് റിപ്പോർട്ട്. താജിക്കിസ്ഥാനിലെ 10,000-ത്തോളം വരുന്ന അഫ്ഗാൻ അഭയാർത്ഥി സമൂഹത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, 2021 ഓഗസ്റ്റിൽ താലിബാൻ ഏറ്റെടുത്തതിനുശേഷം രാജ്യത്ത് അഭയം തേടിയ അഫ്ഗാൻ കുടുംബങ്ങളിൽ നിരവധി പേരെ തിരികെ നാടുകടത്തുകയാണ് താജിക്കിസ്ഥാൻ.

അഭയാർത്ഥികളെ നിർബന്ധിതമാടായി നാടുകടത്തുന്നത് നിർത്താൻ താജിക്കിസ്ഥാൻ സർക്കാരിനോട് യുഎൻ സംഘടനയായ യുഎൻഎച്ച്‌സിആർ ആവശ്യപ്പെട്ടിട്ടുണ്ട്. താജിക്കിസ്ഥാന്റെ പുതിയ തന്ത്രമെന്തെന്ന് വ്യക്തമല്ല. താലിബാന്റെ ഭരണത്തിൽ നിന്ന് രക്ഷപ്പെടുന്ന അഫ്ഗാനികളെ പാർപ്പിക്കാനും പുനരധിവസിപ്പിക്കാനും താജിക്കിസ്ഥാൻ സർക്കാർ ഏതാനും ആഴ്‌ചകൾ മുമ്പ് വരെ യുഎൻഎച്ച്‌സിആറുമായി ചേർന്ന് പ്രവർത്തിച്ചിരുന്നു.

താജിക്കിസ്ഥാൻ നാടുകടത്തലുകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ഇതുവരെ ലഭ്യമല്ലെങ്കിലും, ഓഗസ്റ്റ് 23-ന് അഞ്ച് അഫ്ഗാനികൾ തിരികെ രാജ്യത്തേക്ക് മടങ്ങിവരാൻ നിർബന്ധിതരായതായി യു.എൻ രേഖപ്പെടുത്തുന്നു. എന്നാൽ, നൂറ് കണക്കിന് അഫ്ഗാൻ അഭയാർത്ഥികളെ താജിക്കിസ്ഥാൻ നാടുകടത്തിയെന്നാണ് അഫ്‌ഗാനിസ്ഥാനികൾ അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി നിർബന്ധിത നാടുകടത്തലുകളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പല അഫ്ഗാൻ അഭയാർത്ഥികളെയും പാസ്‌പോർട്ടുകളോ മറ്റ് തിരിച്ചറിയൽ രേഖകളോ ഇല്ലാതെ തിരിച്ചയക്കുകയാണെന്നും, അവരെ സ്വന്തം നിലയിൽ ഉപേക്ഷിച്ച് സുരക്ഷിതമായ സ്ഥലത്തേക്ക് പോകാൻ കഴിയില്ലെന്നും അവർ അവകാശപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button