കോഴിക്കോട്: കോഴിക്കോട് വളയത്ത് ബോംബേറ്. വളയം ഒപി മുക്കിലാണ് ബോംബേറുണ്ടായത്. ആളൊഴിഞ്ഞ ഇടവഴിയിലേക്കായിരുന്നു സ്ഫോടകവസ്തു എറിഞ്ഞത്. ബോംബ് വീണ വഴിയില്‍ കുഴി രൂപപ്പെട്ടു. ബോംബ് സ്‌ക്വാഡ് വിദഗ്ധര്‍ സ്ഥലത്ത് പരിശോധന നടത്തി.
സ്ഫോടകവസ്തുവിന്റെ തീവ്രത അളന്നതാണോ എന്ന സംശയം നിലനില്‍ക്കുന്നുണ്ട്. വളയം പോലീസ് പരിശോധനയില്‍ സംഭവസ്ഥലത്ത് നിന്നും സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് അജ്ഞാതര്‍ ആക്രമണം നടത്തിയത്. സ്റ്റീല്‍ ബോംബാണ് അക്രമികള്‍ ഉപയോഗിച്ചത്.
ഇന്ന് കോഴിക്കോട് നൊച്ചാട് സിപിഐഎം ബ്രാഞ്ച് കമ്മിറ്റി അംഗം മാരാര്‍ കണ്ടി സുല്‍ഫിയുടെ വീടിനുനേരെ ആക്രമണം നടന്നിരുന്നു. പോര്‍ച്ചിലുണ്ടായിരുന്ന കാര്‍ കത്തിക്കാന്‍ ശ്രമം നടന്നു.തീയാളുന്നത് കണ്ടയുടനെ വീട്ടുകാര്‍ തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. പേരാമ്പ്ര പോലീസ് അന്വേഷണം തുടങ്ങി.
Post Your Comments