ന്യൂഡല്‍ഹി: എവിടേയും കടന്നുചെന്ന് ആദ്യപ്രഹരമേല്‍പ്പിക്കുന്ന യുദ്ധതന്ത്രം പരിശീലിച്ച് ഇന്ത്യന്‍ സൈന്യം. അതിര്‍ത്തിയില്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെ വെല്ലുന്ന പരിശീലനമാണ് ഇന്ത്യന്‍ കരസേന പഞ്ചാബിലെ പട്യാലയില്‍ നടത്തിക്കൊണ്ടിരി ക്കുന്നത്. ഗഗന്‍ സ്ട്രൈക് എന്ന് പേരിട്ടിരിക്കുന്ന പരിശീലനത്തില്‍ ആകാശത്ത് ഹെലികോപ്റ്റര്‍ വ്യൂഹങ്ങളും കരയില്‍ ടാങ്കുകളുമാണ് പങ്കെടുത്തത്.
Read Also: ചാൾസ് മൂന്നാമൻ രാജാവിനെ ബ്രിട്ടന്റെ ഭരണാധികാരിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു
കരയിലൂടെ അതിവേഗത്തില്‍ പായുന്ന കരസേനയുടെ ടാങ്കുകള്‍ക്ക് പിന്നില്‍ നിന്ന് അതിവേഗം കുതിച്ചുയര്‍ന്നാണ് ഹെലികോപ്റ്ററുകള്‍ വഴിതെളിയ്ക്കുന്നത്. ടാങ്കുകള്‍ ശത്രുപാളയത്തിനടുത്തേയ്ക്ക് എത്തും മുന്നേ കിലോമീറ്ററുകള്‍ക്കപ്പുറമുള്ള ശത്രുപാളയങ്ങളെ ആദ്യം ഭസ്മമാക്കുന്നത് തങ്ങളായിരിക്കുമെന്ന് തെളിയിക്കുന്ന പ്രകടനമാണ് ഹെലികോപ്റ്റര്‍ വ്യൂഹം നടത്തിയത്. വളരെ താഴ്ന്ന് പറന്നുകൊണ്ട് ശത്രു ബങ്കറുകളെ തകര്‍ത്തെറിയുന്നതായിരുന്നു പരിശീലനം. അതിര്‍ത്തി മേഖലകളില്‍ ഇന്ത്യന്‍ സൈന്യം എത്ര ജാഗത്രയോടെയാണ് നില്‍ക്കുന്നതെന്ന് തെളിയിക്കുന്നതാണ് പട്യാലയിലെ പരിശീലനം.
Post Your Comments