മുംബൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥൻ ചമഞ്ഞ് കയറിയ ഒരാൾ പിടിയിൽ. ഹേമന്ത് പവാർ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷയുള്ളിടങ്ങളിലടക്കം ഇയാൾ പ്രവേശിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ആന്ധ്രാപ്രദേശിലെ ഒരു എംപിയുടെ പേഴ്സണൽ സ്റ്റാഫാണ് പിടിയിലായതെന്നാണ് വിവരം.
ഇയാൾ ആഭ്യന്തരമന്ത്രാലയത്തിന്റെ ഐഡി കാർഡ് ധരിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങളുടെ മേൽനോട്ടക്കാരനെ പോലെയായിരുന്നു ഇയാൾ പെരുമാറിയിരുന്നത്. അതിനാൽ ആരും ഇയാളെ സംശയിച്ചിരുന്നില്ല. വലിയ സുരക്ഷാ വീഴ്ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
Post Your Comments