Latest NewsNewsGulf

അടിവസ്ത്രത്തിൽ ഉറങ്ങുന്ന സുഹൃത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറൽ: യുവാവിന് മൂന്ന് മാസം തടവ് ശിക്ഷ

പ്രതി കമ്പനിയിൽ ഡ്രൈവർ ആയിരുന്നു

ദുബായ് : അടിവസ്ത്രത്തിൽ ഉറങ്ങുന്ന സുഹൃത്തിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വിവിധ ഗ്രൂപ്പുകളിൽ പങ്കുവച്ച യുവാവിനു മൂന്ന് മാസം തടവ് ശിക്ഷ. ഇരുവരും ഒരേ കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. വീഡിയോ വൈറലായതിനെത്തുടർന്നാണ് സഹപ്രവർത്തകൻ കേസ് കൊടുക്കുകയായിരുന്നു. തുടർന്ന് പ്രതിയായ 33 കാരണ് ദുബായ് കോടതി മൂന്ന് മാസം തടവ് ശിക്ഷ വിധിച്ചു.

read also: ചുവപ്പും വെള്ളയും ചേര്‍ന്നുള്ള ഡ്രസ് കോഡിൽ മുഖ്യമന്ത്രിയുടെ കുടുംബം: ഓണാഘോഷചിത്രങ്ങൾ പങ്കുവച്ച് മുഹമ്മദ് റിയാസ്

പ്രതി കമ്പനിയിൽ ഡ്രൈവർ ആയിരുന്നു. ഇയാളുടെ താമസ വിസയുടെ കാലാവധി കഴിഞ്ഞതിനാൽ സാമ്പത്തിക നഷ്ടപരിഹാരം ലഭിക്കുന്നതിന് കമ്പനി മാനേജ്‌മെന്റുമായി മധ്യസ്ഥത വഹിക്കാൻ ആവശ്യപ്പെട്ട് സുഹൃത്തിന്റെ മുറിയിൽ എത്തിയ ഇയാൾ വീഡിയോ പകർത്തി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button