ഡൽഹിയിൽ നിന്നും സർവീസുകൾ ആരംഭിക്കാനൊരുങ്ങി പ്രമുഖ വിമാന കമ്പനിയായ ആകാശ എയർ. അടുത്ത മാസം മുതലാണ് സർവീസുകൾ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, ഒക്ടോബർ 7 മുതലാണ് സർവീസുകൾ ആരംഭിക്കുക. ഡൽഹിയിൽ നിന്നും അഹമ്മദാബാദിലേക്കും ബംഗളൂരുവിലേക്കുമാണ് സർവീസുകൾ നടത്തുക.
ഡൽഹി- അഹമ്മദാബാദ് സർവീസിന് 4,578 രൂപ മുതലും ഡൽഹി- ബംഗളൂരു സർവീസിന് ഏകദേശം 7,005 രൂപ മുതലുമാണ് ടിക്കറ്റ് നിരക്കുകൾ. ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ യാത്രകൾ ചെയ്യാനുള്ള സൗകര്യമാണ് ആകാശ എയർ ഒരുക്കുന്നത്. കുറഞ്ഞ നിരക്കിൽ മികച്ച സേവനം ഉറപ്പുവരുത്തുന്ന ആകാശ എയർ പ്രമുഖ വിമാന കമ്പനികളായ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ഗോ ഫസ്റ്റ് എന്നിവയോടൊപ്പമാണ് മത്സരിക്കാൻ ഒരുങ്ങുന്നത്.
Also Read: അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു
ഓഗസ്റ്റ് ഏഴിനാണ് ആകാശ എയറിന്റെ ആദ്യ സർവീസ് തുടങ്ങിയത്. അടുത്തിടെ അന്തരിച്ച രാകേഷ് ജുൻജുൻവാലയുടെ പിന്തുണയോടെയാണ് ആകാശ എയർ പ്രവർത്തനമാരംഭിച്ചത്. അടുത്ത അഞ്ചുവർഷത്തിനകം 72 ഓളം വിമാനങ്ങൾ വാങ്ങാൻ ആകാശ എയർ പദ്ധതിയിടുന്നുണ്ട്.
Post Your Comments