കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ. ഇതു സംബന്ധിച്ച് കാലിക്കറ്റ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ക്ക് അദ്ദേഹം കത്തയച്ചു. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ തന്റെ അറിയോടെയല്ലെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
നേരത്തെ, വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്കും ഡി ലിറ്റ് നല്‍കാനുള്ള കാലിക്കറ്റ് സര്‍വ്വകലാശാലയുടെ നീക്കം ഏറെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് കാന്തപുരം പ്രതികരണവുമായി രംഗത്ത് വന്നത്. സര്‍വ്വകലാശാല വി.സിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സിന്‍ഡിക്കറ്റ് യോഗത്തിലാണ് ഇരുവര്‍ക്കും ഡിലിറ്റ് നല്‍കാനുള്ള പ്രമേയം അവതരിപ്പിച്ചത്.
ജീവിതത്തിൽ സഹിഷ്ണുത കാണിക്കാൻ പാടില്ലാത്ത നാല് നിർണായക കാര്യങ്ങൾ ഇവയാണ്
വിദ്യാഭ്യാസ, സാമുദായിക രംഗത്ത് ഇരുവരും രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്ത് ഡിലിറ്റ് നല്‍കണമെന്നാണ് ഇടതുപക്ഷ അംഗമായ ഇ. അബ്ദുറഹിമാന്‍ അവതരിപ്പിച്ച പ്രമേയത്തിലുള്ളത്. എന്നാല്‍ രണ്ടു സമുദായ നേതാക്കള്‍ക്ക് ഡിലിറ്റ് നല്‍കുന്നതിലുള്ള വീഴ്ച ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെ തീരുമാനമെടുക്കാന്‍ രണ്ടംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ ഡി ലിറ്റ് സ്വീകരിക്കില്ലെന്ന് കാന്തപുരം വ്യക്തമാക്കുകയായിരുന്നു.
Post Your Comments