കാബൂള്‍: താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ ഭരണം ആരംഭിച്ചത് മുതല്‍ ഷിയാ മുസ്ലിങ്ങള്‍ക്കും ന്യുനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യ സംഘടനയാണ് അഫ്ഗാനില്‍ ജനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഇവര്‍ നടത്തിയ 13 സ്‌ഫോടന പരമ്പരകളില്‍ നിന്നുമായി 700 ഓളം ആളുകള്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.
Read Also: വെള്ളാപ്പള്ളിക്കും കാന്തപുരത്തിനും ഡോക്ടറേറ്റ് നല്‍കാന്‍ തീരുമാനം: വിവാദം
ഷിയാ ഗ്രൂപ്പുകളെ പിന്തുടര്‍ന്ന് അവര്‍ക്കെതിരെ ആക്രമണം നടത്തുന്നത് പതിവായിരിക്കുകയാണ്.
ഹസാരെ വിഭാഗത്തിനേയും മറ്റു മത ന്യൂനപക്ഷങ്ങളേയും സംരക്ഷിക്കാന്‍ താലിബാന് കഴിയുന്നില്ല. അഫ്ഗാനിലുടനീളമുള്ള പള്ളികള്‍, സ്‌കൂളുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, തൊഴില്‍ ശാലകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഐ എസ് കെ പി ഭീകരര്‍ ആക്രമണം നടത്തുകയാണ്. ഏപ്രില്‍ 19ന് കാബൂളിലെ അബ്ദുള്‍ റഹീം ഷാഹിദ് ഹൈസ്‌കൂളിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഷിയാ വിഭാഗക്കാരുടെ ഏറ്റവും വലിയ പള്ളികളിലൊന്നായ മസാര്‍-ഇ ഷെരീഫിലെ സെഹ് ഡോകാന്‍ പള്ളിയില്‍ ഐ എസ് കെ പി ഭീകരര്‍ സ്‌ഫോടനം നടത്തി 31 പേരെ കൊലപ്പെടുത്തുകയും 87 പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു.
Post Your Comments