KeralaLatest NewsNews

‘വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില ആ തൊഴിലാളികളെ പഠിപ്പിക്കാൻ നിങ്ങളാരും വളർന്നിട്ടില്ല’; മേയർക്കെതിരെ വിമർശനം

തിരുവനന്തപുരം: ഓണാഘോഷത്തിന് സമയം അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ച് കോർപ്പറേഷനിലെ തൊഴിലാളികൾ ഓണ സദ്യ മാലിന്യക്കുഴിയിൽ തളളിയിരുന്നു. ജീവനക്കാർക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ നടപടിയെടുത്തത് കടുത്ത വിമർശനത്തിന് കാരണമാകുന്നു. ഓണാഘോഷത്തിന് സമയം അനുവദിച്ചില്ലെന്ന് ആരോപിച്ച് ഭക്ഷണം വലിച്ചെറിഞ്ഞ് പ്രതിഷേധിച്ച ശുചീകരണ തൊഴിലാളികൾക്കൊപ്പമാണ് സോഷ്യൽ മീഡിയ. മേയറുടെ ഈ നടപടി അം​ഗീകരിക്കാൻ സാധിക്കില്ലെന്നും സമൂഹത്തിലെ താഴെകിടയിലുളളവരെ ആഘോഷങ്ങളിൽ നിന്ന് അകറ്റി നിർത്തുന്നതാണെന്നുമുളള വിമർശനങ്ങളാണ് ഉയരുന്നുണ്ട്.

പ്രതിഷേധ സൂചകമായി ഭക്ഷണം വലിച്ചെറിഞ്ഞ ഏഴ് തൊഴിലാളികളെ സസ്പെന്റ് ചെയ്യുകയും താത്കാലിക ജീവനക്കാരായ മറ്റുളളവരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. മേയറുടെ ഈ നടപടിക്കെതിരെയാണ് വിമർശനം. ഓഫീസ് ടൈമിൽ ഓണാഘോഷം തകൃതിയായി നടക്കുമ്പോൾ വേസ്റ്റ് എടുക്കുന്ന താഴേകിടയിലുളള കുറച്ചുപേർ മാലിന്യത്തിൽ ഉരുണ്ട് കുളിച്ച് വന്ന് നാറിയ വേഷത്തിൽ ഔദാര്യമായി വാങ്ങിവെച്ചിരിക്കുന്ന സദ്യ ഉണ്ട് ആഘോഷിച്ചാൽ മതിയെന്ന് പറയുന്നത് എത്ര റി​ഗ്രസീവ് ആണെന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു.

ഓരോ മനുഷ്യനും അവന്റേതായ സ്വാഭിമാനമുണ്ട് അത് കിട്ടാതിരിക്കുമ്പോ മനുഷ്യൻ പ്രതികരിക്കും. അതിനെ ഇങ്ങനെ അപമാനിക്കുമ്പോ ആ ഭക്ഷണം അവർക്ക് തൊണ്ടേന്നെറങ്ങില്ലെന്നും സുനോജ് വർക്കി എന്നയാൾ ഫേസ്ബുക്കിൽ കുറിച്ചു. വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില ആ തൊഴിലാളികളെ പഠിപ്പിക്കാൻ തക്കവണ്ണം നിങ്ങളാരും വളർന്നിട്ടില്ല. വൈറ്റ് കോളർ ജോലിക്കാർക്ക് മാത്രമുള്ളതല്ല ആഘോഷങ്ങൾ. വിവേചനം കാണിച്ചതിൽ മനംനൊന്ത് പ്രതിഷേധിച്ച് ഭക്ഷണം വേസ്റ്റിൽ എറിഞ്ഞ് സമരം നടത്തിയ തൊഴിലാളികൾക്ക് പൂർണ്ണ ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button