ഡൽഹി: രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന ധനസഹായത്തിന്റെ പേരിൽ, നികുതി തട്ടിപ്പ് നടത്തിയതായി ആരോപിച്ച് രാജ്യത്തുടനീളം രജിസ്റ്റർ ചെയ്ത നിരവധി അംഗീകൃത രാഷ്ട്രീയ പാർട്ടി ഓഫീസുകളിൽ, ആദായനികുതി വകുപ്പിന്റെ റെയ്ഡ്. ചില രാഷ്ട്രീയ പാർട്ടികൾ അവയുടെ പ്രമോട്ടർമാർ, ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവർക്കെതിരെ വരുമാനത്തിന്റെയും ചെലവുകളുടെയും സ്രോതസ്സ് അന്വേഷിക്കുന്നതിന്, ഒരു ഏകോപിത നടപടി ആരംഭിച്ചതായി ആദായനികുതി വകുപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ചെറിയ രാഷ്ട്രീയ പാർട്ടികൾ സംഭാവന സ്വീകരിക്കുകയും തുടർന്ന് സംഭാവന നൽകുന്നവർക്ക് നികുതിയിളവിന് എൻട്രി നൽകുകയും ചെയ്യുന്നതായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതിനെ തുടർന്നാണ് നടപടി ആരംഭിച്ചത്. ഈ രീതിയിൽ, സംഭാവനയായി വരുന്ന പണം, സംഭാവന നൽകുന്നവർക്ക് നികുതിയിളവുകൾക്ക് ശേഷം പണമായി തിരികെ പോകുന്നു എന്നായിരുന്നു കണ്ടെത്തൽ.
അത്താഴം ഉണ്ടാക്കി തന്നില്ല: ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊന്നു
രാഷ്ട്രീയ പാർട്ടികൾ രക്ഷാധികാരികളിൽ നിന്ന് പണം സ്വീകരിക്കുന്നത് എൻട്രി ഓപ്പറേറ്റർമാർ മുഖേനയാണ്. അവർ ചെറിയൊരു ശതമാനവും നികുതിയും കിഴിച്ച് പണത്തിന്റെ വലിയൊരു ഭാഗം തിരികെ നൽകും. ഇതുവഴി ദേശീയ ഖജനാവിനെ വഞ്ചിക്കുകയും കോടികളുടെ നികുതിപ്പണം തട്ടിയെടുക്കുകയും ചെയ്യുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
നിരവധി വൻകിട ബിസിനസുകളും ഉയർന്ന പദവിയിലുള്ള വ്യക്തികളും ഈ രീതിയിൽ നികുതി കിഴിവുകൾ നേടുകയും ഇപ്പോൾ ഏജൻസിയുടെ നിരീക്ഷണത്തിലാണെന്നും അധികൃതർ അറിയിച്ചു. ഗുജറാത്ത്, ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന എന്നിവിടങ്ങളിൽ ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള നൂറിലധികം സ്ഥലങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്ഡുകൾ നടക്കുന്നുണ്ട്.
Post Your Comments