Latest NewsNewsBusiness

സൂചികകൾ ദുർബലം, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി

മിഡ്ക്യാപ് സൂചിക 0.5 ശതമാനവും സ്മോൾക്യാപ് സൂചിക 0.75 ശതമാനവും ഉയർന്നിട്ടുണ്ട്

സൂചികകൾ ദുർബലമായതോടെ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെൻസെക്സ് 168 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,029 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 5,031 പോയിന്റ് ഇടിഞ്ഞ് 17,624 ൽ വ്യാപാരം അവസാനിപ്പിച്ചു. അതേസമയം, മിഡ്ക്യാപ് സൂചിക 0.5 ശതമാനവും സ്മോൾക്യാപ് സൂചിക 0.75 ശതമാനവും ഉയർന്നിട്ടുണ്ട്.

ഇൻഡസ്ഇൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷൻ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, മാരുതി സുസുക്കി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾക്ക് മങ്ങലേറ്റു.

Also Read: സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവ്: യോ​ഗ്യതയും അഭിമുഖ തീയതിയും അറിയാം

ബിപിസിഎൽ, ഗ്രാസിം, എസ്ബിഐ ലൈഫ്, ബ്രിട്ടാനിയ, കോൾ ഇന്ത്യ, അദാനി പോർട്ട്സ്, അൾട്രാടെക് സിമന്റ്, ശ്രീ സിമന്റ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾ നേട്ടം കൈവരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button