CinemaMollywoodLatest NewsNewsEntertainment

മോഹന്‍ലാല്‍ വീണ്ടും വില്ലനായാല്‍ എങ്ങനെയുണ്ടാകും: തുറന്നു പറഞ്ഞ് പൃഥ്വിരാജ്

കൊച്ചി: കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് മോഹന്‍ലാല്‍. വില്ലന്‍ വേഷത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് പ്രവേശിച്ചത്.

മോഹന്‍ലാല്‍ വീണ്ടും വില്ലനായാല്‍ എങ്ങനെയുണ്ടാകുമെന്ന ആരാധകരുടെ ചോദ്യത്തിന് ഇപ്പോള്‍ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.

മോഹന്‍ലാല്‍ വില്ലന്‍ വേഷം ചെയ്താല്‍ കുഴപ്പമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. മോഹന്‍ലാലിനോട് വില്ലന്‍ വേഷം ചെയ്യാമോ എന്ന് ചോദിച്ചാല്‍ അദ്ദേഹം ഉറപ്പായും ചെയ്യും. എന്നാല്‍, അത് നായകന് കുഴപ്പമാകുമെന്ന് പൃഥ്വിരാജ് പറയുന്നു.

പൃഥ്വിരാജിന്റെ വാക്കുകൾ ഇങ്ങനെ;

തിരുവനന്തപുരത്ത് ഭീകരവാദ ബന്ധം സംശയിച്ച രണ്ടു പേര്‍ കസ്റ്റഡിയിലായ സംഭവം: മിലിറ്ററി ഇന്റലിജന്‍സ് അന്വേഷണം ആരംഭിച്ചു

‘മോഹന്‍ലാല്‍ വില്ലനാകുകയാണെങ്കില്‍ ആ ചിത്രത്തില്‍ നായകന്‍ വേണമെന്നില്ല. ലൂസിഫര്‍ മുതല്‍ ഇങ്ങോട്ട് ലാലേട്ടനുമായി ഒരുപാടു ഇടപഴകിയിട്ടുണ്ട്. അദ്ദേഹവുമായി നല്ല പരിചയവുമുണ്ട്. അതിനാല്‍ തന്നെ അദ്ദേഹത്തിനോട് ഒരു വില്ലന്‍ കഥാപാത്രം ചെയ്യാമോ എന്ന് ചോദിച്ചാല്‍ ‘പിന്നെന്താ മോനെ’ എന്നേ പറയൂ.

മോഹന്‍ലാലിനെ ഒരു പവര്‍ഫുള്‍ വില്ലന്‍ കഥാപാത്രമാക്കി പ്രതിഷ്ഠിച്ചാല്‍ നായകന്റെ കാര്യം കുഴപ്പത്തിലാവും. അതുകൊണ്ട് വളരെ സൂക്ഷിച്ച് മാത്രമേ അങ്ങനെയൊരു കഥാപാത്രത്തെ ആലോചിക്കാന്‍ പറ്റൂ. ഒരു വില്ലന്‍ ഉണ്ടാകാന്‍ ഒരു നായകന്‍ വേണമെന്നില്ല. നായകന്‍ വേണോ എന്നുള്ളത് നമ്മള്‍ എഴുതുന്ന സിനിമയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി ആയിരിക്കും അങ്ങനെയൊരു കടുംപിടിത്തവും ഇല്ലാത്ത ആളാണ് മോഹന്‍ലാല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button