NewsBusiness

ട്രാൻസ്ജെൻഡറുകൾക്ക് പ്രാതിനിധ്യം നൽകി ഇസാഫ്, റെയിൻബോ സേവിംഗ്സ് അക്കൗണ്ട് അവതരിപ്പിച്ചു

പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ ആണ് റെയിൻബോ അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള ലഘുലേഖ ഏറ്റുവാങ്ങിയത്

ട്രാൻസ്ജെൻഡറുകൾക്കായി റെയിൻബോ സേവിംഗ്സ് അക്കൗണ്ടുകൾക്ക് തുടക്കമിട്ട് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക്. ട്രാൻസ്ജെൻഡറുകളെ സമൂഹത്തിന്റെ മുൻനിരയിൽ എത്തിക്കുന്നതിന്റെ ഭാഗമായാണ് ഇസാഫിന്റെ ഇത്തരം പ്രവർത്തനങ്ങൾ. ബാങ്കിംഗ് സേവനങ്ങൾ ഇനിയും ലഭ്യമാകാത്തവർക്ക് സേവനങ്ങൾ ഉറപ്പുവരുത്താനാണ് ഇസാഫ് റെയിൻബോ അക്കൗണ്ടിലൂടെ ലക്ഷ്യമിടുന്നത്. മികച്ച പലിശ നിരക്കാണ് റെയിൻബോ അക്കൗണ്ടിന്റെ പ്രധാന ആകർഷണീയത. മാസംതോറും പലിശ അക്കൗണ്ടുകളിൽ എത്തുകയും ചെയ്യും. കൂടാതെ, റെയിൻബോ അക്കൗണ്ടിൽ ഡെബിറ്റ് കാർഡ് സേവനങ്ങളും ലഭ്യമാണ്.

മാർത്തോമ സഭയുടെ നവോദയ മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷ പരിപാടിയിലാണ് മൂവ്മെന്റ് പ്രസിഡന്റ് ബിഷപ്പ് തോമസ് മാർ തീത്തോസും ഇസാഫ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ ജോർജ് തോമസും ചേർന്ന് റെയിൻബോ സേവിംഗ്സ് അക്കൗണ്ടിന്റെ ലോഗോ പ്രകാശനം ചെയ്തത്. പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ ആണ് റെയിൻബോ അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള ലഘുലേഖ ഏറ്റുവാങ്ങിയത്.

Also Read: ഓണത്തെ വരവേറ്റ് വാക്കറൂ, ഇത്തവണ വിപണിയിൽ അവതരിപ്പിച്ചത് പരമ്പരാഗത ശൈലിയിലുള്ള വിപുലമായ ശേഖരം

shortlink

Related Articles

Post Your Comments

Related Articles


Back to top button