KeralaLatest NewsNews

കേരളീയർക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളീയർക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്നാണ് ഓണ സങ്കൽപ്പമെന്ന് അദ്ദേഹം പറഞ്ഞു. അത് പ്രാവർത്തികമാകുന്ന വരും കാലത്തിലേക്കുള്ള ഊർജം പകരുന്ന ചിന്തയാണിതെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read Also: ബിജെപി ഭിന്നിപ്പിച്ച് ഭരിക്കുന്നു: രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ഭേദചിന്തകൾക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പമാണ് ഓണത്തിന്റേത്. സമൃദ്ധിയുടെയും ഐശ്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നത്. ഒരുവിധത്തിലുള്ള അസമത്വവും ഇല്ലാത്തതും മനുഷ്യരെല്ലാം തുല്യരായി പുലരേണ്ടതുമായ ഒരു കാലം ഉണ്ടായിരുന്നുവെന്ന് ഓണ സങ്കൽപ്പം നമ്മോടു പറയുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

വരുംകാലത്ത് സമാനമായ ഒരു സാമൂഹ്യക്രമം സാധിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ഊർജ്ജം പകരുന്ന ചിന്തയാണിത്. ആ നിലക്ക് ഓണത്തെ ഉൾക്കൊള്ളാനും എല്ലാ വേർതിരിവുകൾക്കുമതീതമായി ഒരുമിക്കാനും നമുക്ക് കഴിയണം. ഐശ്വര്യപൂർണമായ ഓണം ലോകത്തെവിടെയുമുള്ള മലയാളിക്ക് ഉണ്ടാവട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: അത്താഴം ഉണ്ടാക്കി തന്നില്ല: ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്കടിച്ചു കൊന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button