Latest NewsNewsIndia

ബിജെപി ഭിന്നിപ്പിച്ച് ഭരിക്കുന്നു: രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

ചെന്നൈ: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സി.ബി.ഐ, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നീ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ ഭയപ്പെടുത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കം കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

Read Also: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം: പ്രധാനമന്ത്രിയ്ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി

രാജ്യത്തിന്റെ ഭാവി ഏകപക്ഷീയമായി നിർണയിക്കാമെന്ന് ഒരു വിഭാഗം കരുതുന്നു. ഈ രാജ്യത്ത് ജീവിക്കുന്ന ഓരോ വ്യക്തിയുടെയും മതത്തെയും ഭാഷയെയും പ്രതിനിധീകരിക്കുന്നതാണ് ദേശീയ പതാക. എന്നാൽ ആ പതാക തങ്ങളുടെ സ്വകാര്യ സ്വത്താണെന്ന് ബിജെപിയും ആർഎസ്എസും കരുതുന്നു. ഇന്ന് ഓരോ സ്ഥാപനവും ബിജെപിയുടെയും ആർഎസ്എസിന്റെയും ആക്രമണത്തിന് വിധേയമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മുൻപ് ഇന്ത്യയെ നിയന്ത്രിച്ചത് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു. ഇന്ന് ഇന്ത്യയെ മുഴുവൻ നിയന്ത്രിക്കുന്നത് വൻകിട കമ്പനികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Read Also: തിരുവനന്തപുരത്ത് തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ നാല് പേര്‍ക്ക് കടിയേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button