Latest NewsNewsSaudi ArabiaGulf

വിമാനത്താവളങ്ങളിൽ ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകൾ ആരംഭിക്കും: അംഗീകാരം നൽകി സൗദി ക്യാബിനറ്റ്

റിയാദ്: സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, കരമാർഗമുള്ള പ്രവേശന കവാടങ്ങൾ എന്നിവിടങ്ങളിൽ ഡ്യൂട്ടി-ഫ്രീ മാർക്കറ്റുകൾ ആരംഭിക്കുന്നതിനുള്ള തീരുമാനത്തിന് അംഗീകാരം നൽകി സൗദി ക്യാബിനറ്റ്. സൗദി രാജാവ് കിംഗ് സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം സ്വീകരിച്ചത്.

Read Also: സംസ്കൃത സർവ്വകലാശാലയിൽ പ്രോജക്ട് അസിസ്റ്റന്റുമാരുടെ ഒഴിവ്: യോ​ഗ്യതയും അഭിമുഖ തീയതിയും അറിയാം

സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നവരും, നിന്ന് തിരികെ മടങ്ങുന്നവരുമായ യാത്രികർക്ക് ഈ മാർക്കറ്റുകളിലൂടെ വിവിധ വസ്തുക്കൾ വിപണനം ചെയ്യുന്നതാണ്. സൗദി അറേബ്യയിലെ ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് അധികൃതർ അറിയിച്ചു.

Read Also: ‘വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില ആ തൊഴിലാളികളെ പഠിപ്പിക്കാൻ നിങ്ങളാരും വളർന്നിട്ടില്ല’; മേയർക്കെതിരെ വിമർശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button