മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു. നേരിയ നഷ്ടത്തിലാണ് ഓഹരി വിപണി വ്യാപനം അവസാനിപ്പിച്ചത്. സെൻസെക്സ് 48.99 പോയന്റ് താഴ്ന്ന് 59,196.99 ലും നിഫ്റ്റി 10.20 പോയന്റ് നഷ്ടത്തിൽ 17,655.60ലുമാണ് വ്യാപാരം ക്ലോസ് ചെയ്തത്.
Read Also: സ്മാർട്ട് ആകാനൊരുങ്ങി എയർ ഇന്ത്യ, പുതിയ നിക്ഷേപ പദ്ധതികൾക്ക് തുടക്കമിട്ട് ടാറ്റ ഗ്രൂപ്പ്
ബജാജ് ഫിൻസർവ്, ടാറ്റ കൺസ്യൂമർ പ്രൊഡക്ടസ്, ബ്രിട്ടാനിയ, യുപിഎൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, നെസ് ലെ, ബജാജ് ഫിനാൻസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവൽ, ഒഎൻജിസി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. ഭാരതി എയർടെൽ, എൻടിപിസി, ടാറ്റ സ്റ്റീൽ, സിപ്ല, റിലയൻസ് ഇൻഡസ്ട്രീസ്, ഹീറോ മോട്ടോർകോർപ്, പവർഗ്രിഡ് കോർപ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
ഓയിൽ ആൻഡ് ഗ്യാസ്, ഊർജം, ലോഹം തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി. എന്നാൽ, ധനകാര്യം, എഫ്എംസിജി, ഐടി ഓഹരികൾക്ക് നഷ്ടം നേരിട്ടു. മിഡ് ക്യാപ് സൂചിക 0.50 ശതമാനവും സ്മോൾ ക്യാപ് 0.10 ശതമാനവും ഉയർന്നിട്ടുണ്ട്.
Post Your Comments