Latest NewsNewsBusiness

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ: പുതിയ സേവിംഗ്സ് അക്കൗണ്ട് സ്കീം അവതരിപ്പിച്ചു

അക്കൗണ്ട് തുടങ്ങുന്നതിനായി ആധാർ കാർഡ്, പാൻ കാർഡ് എന്നിവയിലെ വിവരങ്ങൾ നൽകിയാൽ മതി

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ പുതിയ സേവിംഗ്സ് അക്കൗണ്ട് സ്കീമാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്നത്. ബാങ്കിൽ പോകാതെ തന്നെ ഏതാനും ക്ലിക്കുകളിലൂടെ അക്കൗണ്ടുകൾ ആരംഭിക്കാനുള്ള സംവിധാനമാണ് എസ്ബിഐ ഒരുക്കിയിരിക്കുന്നത്. ഇതോടെ, യോനോ ആപ്പ് മുഖാന്തരം ഒരു വ്യക്തിക്ക് ഏത് സമയത്തും സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിക്കാൻ കഴിയും. അക്കൗണ്ട് തുടങ്ങുന്നതിനായി ആധാർ കാർഡ്, പാൻ കാർഡ് എന്നിവയിലെ വിവരങ്ങൾ നൽകിയാൽ മതി. സ്കീമിന്റെ സവിശേഷതകളെക്കുറിച്ച് പരിചയപ്പെടാം.

അക്കൗണ്ട് ആരംഭിച്ച് കഴിഞ്ഞാൽ ഉപഭോക്താവിന് എൻഇഎഫ്ടി, യുപിഐ മുതലായവ ഉപയോഗിച്ച് യോനോ ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് മുഖാന്തരം പണം കൈമാറാൻ സാധിക്കും. റുപേ ക്ലാസിക് കാർഡുകൾ നൽകുമെങ്കിലും, ചെക്ക് ബുക്ക്, ഡെബിറ്റ്/ വൗച്ചർ ഇടപാടുകൾക്ക് ഉപഭോക്താവ് അടുത്തുള്ള എസ്ബിഐ ബ്രാഞ്ച് സന്ദർശിക്കേണ്ടതുണ്ട്. എസ്എംഎസ് അലേർട്ടുകൾ, എസ്ബിഐ ക്വിക്ക് മിസ്ഡ് കോൾ സൗകര്യം എന്നിവ ലഭ്യമാണ്. കൂടാതെ, ഉപഭോക്താവിന്റെ ആവശ്യാനുസരണം പാസ്ബുക്ക് നൽകും.

Also Read: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ലവ് ജിഹാദ് നടക്കുന്നു : തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം

shortlink

Related Articles

Post Your Comments

Related Articles


Back to top button