കോട്ടയം: അമ്മയെയും മകനെയും ആക്രമിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. അരയന്‍കാവ് കുലയറ്റിക്കര തോട്ടറ ഭാഗത്ത് കിഴക്കേകാവലക്കരിയില് അഭിലാഷി (36) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തലയോലപ്പറമ്പ് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം ഇയാളും സുഹൃത്തുക്കളും ബ്രഹ്മമംഗലം ഭാഗത്തുള്ള വീട്ടില്‍ അതിക്രമിച്ചു കയറി അമ്മയെയും മകനെയും ആക്രമിക്കുകയായിരുന്നു. അഭിലാഷും സ്ത്രീയുടെ മകനും മുമ്പും സുഹൃത്തുക്കളായിരുന്നു. ഇവര്‍ തമ്മില്‍ കഴിഞ്ഞദിവസം വാക്കു തര്ക്കമുണ്ടായതിനെത്തുടര്ന്നുള്ള വിരോധം മൂലമാണ് അഭിലാഷും സുഹൃത്തുക്കളും ചേര്‍ന്ന് യുവാവിനെ വീട്ടില്‍ക്കയറി ആക്രമിച്ചത്. ഇത് തടയാന്‍ വന്ന അമ്മയെയും ഇവര്‍ ആക്രമിക്കുകയായിരുന്നു.
ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളിൽ അഭിലാഷിനെ പിടികൂടുകയായിരുന്നു. മറ്റു രണ്ട് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് പൊലീസ് പറഞ്ഞു. തലയോലപ്പറമ്പ് എസ്എച്ച്ഒ കെ.എസ്. ജയന്, എസ്ഐ ടി.ആര്. ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. യുവാവിനെ കോടതിയിൽ ഹാജരാക്കി.
Post Your Comments