KannurKeralaNattuvarthaLatest NewsNews

പു​ഴ​യി​ൽ കുളിക്കാനിറങ്ങിയ വി​ദ്യാ​ർ​ത്ഥി ചുഴിയിൽപ്പെട്ട് മരിച്ചു

അ​ങ്ങാ​ടി​ക്ക​ട​വി​ലെ ചി​റ്റൂ​ര്‍ വീ​ട്ടി​ല്‍ തോ​മ​സ് -ഷൈ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജ​സ്റ്റി​ന്‍ (15) ആ​ണ് മ​രി​ച്ച​ത്

ഇ​രി​ട്ടി: പു​ഴ​യി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. അ​ങ്ങാ​ടി​ക്ക​ട​വി​ലെ ചി​റ്റൂ​ര്‍ വീ​ട്ടി​ല്‍ തോ​മ​സ് -ഷൈ​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ജ​സ്റ്റി​ന്‍ (15) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ കു​ണ്ടൂ​ർ പു​ഴ​യി​ലെ ക​ഞ്ഞി​പ്പാ​റ ക​ട​വി​ൽ കോ​ൺ​ക്രീ​റ്റ് ന​ട​പ്പാ​ല​ത്തി​നു താ​ഴെ​യാ​യി​രു​ന്നു അ​പ​ക​ടം. ര​ണ്ട് കൂ​ട്ടു​കാ​രോ​ടൊ​പ്പം കു​ളി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജ​സ്റ്റി​ൻ. പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ ഭാ​ഗ​ത്ത് പാ​റ​യി​ൽ പാ​യ​ൽ നി​റ​ഞ്ഞു​ണ്ടാ​യ വ​ഴു​ക്ക​ലി​ൽ കാ​ൽ തെ​ന്നി ചു​ഴി​യി​ൽ അ​ക​പ്പെ​ട്ട​താ​കാം അ​പ​ക​ട​കാ​ര​ണ​മെ​ന്നാണ് നി​ഗമനം.

Read Also : മാനസികാരോഗ്യം നിലനിർത്താൻ നിങ്ങളിൽ ഒരാളായി ‘Innerhour’

ജ​സ്റ്റി​നും മ​റ്റൊ​രു വി​ദ്യാ​ർ​ത്ഥി​യു​മാ​ണ് പു​ഴ​യി​ൽ ഇ​റ​ങ്ങി​യ​ത്. വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ശേ​ഷം ജ​സ്റ്റി​നെ കാ​ണാ​താ​യ​തോ​ടെ ഒ​പ്പ​മു​ള്ള​വ​ർ ഇ​തി​ന് സ​മീ​പ​ത്തു​ള്ള ഡോ​ൺ​ബോ​സ്കോ കോ​ള​ജ് കെ​ട്ടി​ട നി​ർ​മാ​ണ സൈ​റ്റി​ലെ​ത്തി വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ ത​ന്നെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന എ​ൻ​ജി​നി​യ​ർ ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി വി. ​മ​നോ​ജും മ​റ്റു തൊ​ഴി​ലാ​ളി​ക​ളും ഓ​ടി​യെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. മ​നോ​ജ് ജ​സ്റ്റി​നെ ക​ര​യ്ക്കെ​ത്തി​ച്ച് പ്ര​ഥ​മ ശു​ശ്രൂ​ഷ ന​ൽ​കി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ഹൈ​സ്‌​കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​യാ​ണ്. ജ​സ്റ്റി​ന്‍റെ സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​ങ്ങാ​ടി​ക്ക​ട​വ് സേ​ക്ര​ഡ് ഹാ​ർ​ട്ട് ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്നു. ജെ​സി​ലി​ൻ, ആ​ൽ​ഫി​ൻ, അ​ബി​ൻ, എ​ഡ്വി​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button