Latest NewsKeralaNews

എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള സ്നേഹസാന്ത്വനം പദ്ധതിയ്ക്ക് 17 കോടിയുടെ ഭരണാനുമതി: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിന് കേരള സാമൂഹ്യസുരക്ഷാ മിഷൻ നടപ്പാക്കുന്ന സ്നേഹസാന്ത്വനം പദ്ധതിയ്ക്ക് പതിനേഴ് കോടി (17 കോടി) രൂപയുടെ ഭരണാനുമതി നൽകി. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാര്‍ക്ക് കൈമാറി സുരേഷ് ഗോപി: നന്ദി പറഞ്ഞ് കലാകാരന്മാര്‍

2022-23 സാമ്പത്തിക വർഷത്തേക്കാണീ തുക. എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ തുക, എൻഡോസൾഫാൻ ദുരിതബാധിത കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, എൻഡോസൾഫാൻ ബാധിത കുടുംബങ്ങളിലെ കുട്ടികൾക്ക് പരിചരണം നൽകുന്നവർക്ക് പ്രതിമാസ സഹായം നൽകുന്ന പ്രത്യേക ആശ്വാസകിരണം പദ്ധതി, പുതുതായി കണ്ടെത്തിയ എൻഡോസൾഫാൻ ഗുണഭോക്താക്കൾക്ക് പ്രതിമാസ സഹായം നൽകുന്ന സ്നേഹ സാന്ത്വനം പദ്ധതി, പുതുതായി കണ്ടെത്തിയ ഗുണഭോക്താക്കൾക്ക് പ്രതിമാസസഹായം നൽകുന്ന പ്രത്യേക ആശ്വാസകിരണം പദ്ധതി, ജീവനക്കാർക്കും മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും പഞ്ചായത്ത് ഉദ്യോഗസ്ഥർക്കുമുള്ള പരിശീലനം എന്നിങ്ങനെ വിവിധ ഘടകങ്ങൾക്കായാണ് തുക അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Read Also: നിങ്ങളെ നിശബ്ദ മരണത്തിലേയ്ക്ക് തള്ളിവിടുന്ന ഈ നിസാര കാരണങ്ങള്‍ പ്രകടമാകുകയാണെങ്കില്‍ ഉടന്‍ ഡോക്ടറെ കാണുക

shortlink

Related Articles

Post Your Comments

Related Articles


Back to top button