വിഴിഞ്ഞം: വയോധികയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. കഴക്കൂട്ടം ആറ്റിപ്ര അജിത് ഭവനിൽ ഷീല(62)നെ ആക്രമിച്ച കേസിൽ മുല്ലൂർ പനവിള വാറുവിളാകം സ്വദേശി അനിൽകുമാർ (കിച്ചു-26), വിഴിഞ്ഞം ആമ്പൽക്കുളം മേലതിൽ വീട്ടിൽ സെയഫ്ഫുദീൻ(35) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വിഴിഞ്ഞം പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Read Also : ബൈജൂസ്: ഒരാഴ്ചക്കകം റിപ്പോർട്ട് ചെയ്തത് കോടികളുടെ നിക്ഷേപ സാധ്യതകൾ
ശനിയാഴ്ച ഉച്ചയ്ക്ക് മുല്ലൂർ പുളിങ്കുടിയിലായിരുന്നു സംഭവം. ഷീലയുടെ കഴുത്തിലുണ്ടായിരുന്ന നാലുപവന്റെ താലിമാല, മുക്കാൽ പവന്റെ സ്വർണവള, കാൽപവന്റെ കമ്മലുകൾ, രണ്ടു ഗ്രാമിന്റെ മോതിരമടക്കമുള്ളവയാണ് കവർന്നതെന്ന് പൊലീസ് പറഞ്ഞു. വയോധികയിൽ നിന്ന് പ്രതികൾ കവർന്ന അഞ്ചേമുക്കാൽ പവന്റെ ആഭരണങ്ങൾ പൊലീസ് കണ്ടെടുത്തു.
എസ്ഐമാരായ കെ.എൽ.സമ്പത്ത്, ജി.വിനോദ്, ലിജോ.പി.മണി, സിപിഒമാരായ സഞ്ചു, മനോജ്, അനീഷ് എന്നിവരാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments