Latest NewsNewsLife Style

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ!

കൊവിഡ് മഹാമാരിയുടെ കാലമായതിനാൽ നല്ല രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയെന്നത്. കാരണം, നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ധാരാളം പോഷകങ്ങളുടെ സഹായം ആവശ്യമാണ്. ഇത് ഭക്ഷണത്തിൽ നിന്നാണ് ലഭിക്കേണ്ടത്. പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ ജീവിത ശെെലിയിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

വ്യായാമം

സ്ഥിരമായി വ്യായാമം ചെയ്യുന്ന ശീലം നമ്മുടെ ശരീരത്തെ പല വിധത്തിൽ സഹായിക്കുന്നു. ഇത് നമ്മെ ആരോഗ്യമുള്ളവരായി നിലനിർത്തുകയും, നല്ല പ്രതിരോധ സംവിധാനം രൂപപ്പെടുത്തുന്നതിനും ​ഗുണം ചെയ്യും. ഒരാൾ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം.

വെള്ളം

മെച്ചപ്പെട്ട പ്രതിരോധ സംവിധാനത്തിന് എപ്പോഴും ജലാംശം നിലനിർത്തേണ്ടത് പ്രധാനമാണ്. ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക.

ഭക്ഷണം

ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണവും ഡയറ്ററി സപ്ലിമെന്റുകളും നിങ്ങൾ നിർബന്ധമായും കഴിക്കണം. പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് നിങ്ങളുടെ ഭക്ഷണത്തിൽ വിറ്റാമിൻ സി പ്രധാനമായും ഉൾപ്പെടുത്തേണ്ടതുണ്ട്.

ഉറക്കം

ഓരോ വ്യക്തിയും ദിവസവും 7-8 മണിക്കൂർ ഉറങ്ങുക. നല്ല പ്രതിരോധശേഷിക്ക് മതിയായ ഉറക്കം അത്യാവശ്യമാണ്.

Read Also:- കെഎസ്ആര്‍ടിസി: മുഴുവന്‍ ശമ്പളവും നാളെ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

ഡയറ്റ്

നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിന് പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക. പ്രോട്ടീൻ സമ്പുഷ്ടമായ പോഷകാഹാരം കഴിക്കുക. നിങ്ങൾക്ക് കഴിയുന്നത്ര പഴങ്ങളും പച്ചക്കറികളും കഴിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button