തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച വിജയിച്ചു. ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കുടിശ്ശിക തീര്‍ത്ത് മുഴുവന്‍ ശമ്പളവും നല്‍കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. രണ്ട് മാസത്തെ ശമ്പളമാണ് ജീവനക്കാര്‍ക്ക് നല്‍കാനുണ്ടായിരുന്നത്. ഇത് ഉടന്‍ കൊടുത്ത് തീര്‍ക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഇത് കൂടാതെ എല്ലാ മാസവും അഞ്ചാം തീയതിക്കുള്ളില്‍ ശമ്പളം നല്‍കുമെന്നും പിണറായി വിജയന്‍ ഉറപ്പുനല്‍കി.
Read Also: ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് പ്രണയക്കുരുക്കുകള്‍, തീവ്രവാദ സംഘടനകളുടെ ലക്ഷ്യം മറ്റൊന്ന്
അതേസമയം, പന്ത്രണ്ട് മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി അംഗീകരിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തെ കെഎസ്ആര്‍ടിസി എതിര്‍ത്തു. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഡ്യൂട്ടി സമയം അംഗീകരിക്കാനാവില്ലെന്നാണ് കെഎസ്ആര്‍ടിസി യൂണിയനുകളുടെ തീരുമാനം. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. പരീക്ഷണാടിസ്ഥാനത്തില്‍ ആയിരിക്കും നടപ്പിലാക്കുക. മേഖല തിരിച്ചായിരിക്കും ഡ്യൂട്ടി ക്രമീകരണം.
Post Your Comments