Latest NewsNewsBusiness

കൊൽക്കത്തയിൽ നിന്നും ടെൽക്കിനെ തേടിയെത്തിയത് കോടികളുടെ ഓർഡർ

കഴിഞ്ഞ വർഷം ടെൽക്ക് ഛത്തീസ്ഗഡിലേക്ക് രണ്ട് 315 എംവിഎ ട്രാൻസ്ഫോമറുകൾ നൽകിയിരുന്നു

പൊതുമേഖല സ്ഥാപനമായ ടെൽക്കിനെ ഇത്തവണ തേടിയെത്തിയത് കോടികളുടെ നിർമ്മാണ ഓർഡർ. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്നോ ഇലക്ട്രിക്കൽസിൽ നിന്ന് ട്രാൻസ്ഫോമർ നിർമ്മാണത്തിനാണ് ഓൻഡർ ലഭിച്ചത്. കണക്കുകൾ പ്രകാരം, 45 കോടി രൂപയുടെ ഓർഡറാണ് ലഭിച്ചിരിക്കുന്നത്. ഒരു വർഷത്തിനുള്ളിലാണ് കമ്പനിക്ക് ട്രാൻസ്ഫോമറുകൾ കൈമാറേണ്ടത്.

ഛത്തീസ്ഗഡ് സ്റ്റേറ്റ് പവർ ട്രാൻസ്മിഷൻ ലിമിറ്റഡിന് രണ്ട് 315 എംവിഎ ട്രാൻസ്ഫോമറുകളും കെഎസ്ഇബിയുടെ ട്രാൻസ്ഗ്രിഡ് ഡിവിഷനിലേക്ക് രണ്ട് 100 എംവിഎ ട്രാൻസ്ഫോമറുകളുമാണ് കൈമാറേണ്ടത്. കഴിഞ്ഞ വർഷം ടെൽക്ക് ഛത്തീസ്ഗഡിലേക്ക് രണ്ട് 315 എംവിഎ ട്രാൻസ്ഫോമറുകൾ നൽകിയിരുന്നു.

Also Read: പ്രമുഖ വ്യവസായിയും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ സൈറസ് മിസ്ത്രിയുടെ അപകട മരണം: നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

അങ്കമാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെൽക്ക് വരുംവർഷങ്ങളിൽ ട്രാൻസ്ഫോമറുകളുടെ കൂടുതൽ ഓർഡറുകൾ ലഭിക്കുന്നതിന്റെ ഭാഗമായുളള വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, കഴിഞ്ഞ വർഷം 250 കോടിയുടെ ഓർഡറുകളാണ് ലഭിച്ചത്. ഇത് സമയബന്ധിതമായി പൂർത്തിയാക്കാനുള്ള ശ്രമങ്ങൾ ടെൽക്ക് നടത്തുന്നുണ്ട്.

shortlink

Post Your Comments


Back to top button