ഹൈദരാബാദ്: റെയില്‍വേ പാളത്തില്‍ ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്യുന്നതിനിടെ 17-കാരനെ ട്രെയിനിടിച്ചു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ നില അതീവ ഗുരുതരമാണ്. ഞായറാഴ്ച തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലിയിലുള്ള കാസിപേട്ടിലാണ് സംഭവം നടന്നത്. വാടാനാപ്പള്ളി സ്വദേശിയായ സി.എച്ച് അക്ഷയ് രാജിനെയാണ് ട്രെയിൻ ഇടിച്ചത്.
പ്ലസ് വൺ വിദ്യാർത്ഥിയാണ് അക്ഷയ്. അപകടത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു റെയില്‍വേ ട്രാക്കിന് സമീപത്തുകൂടെ അക്ഷയ് രാജ് നടക്കുകയായിരുന്നു. സുഹൃത്ത് ആയിരുന്നു ദൃശ്യങ്ങൾ പകർത്തിയത്. തന്നെ ട്രെയിൻ കടന്ന് പോകുന്നതായിരുന്നു അക്ഷയ് വീഡിയോ ആക്കാൻ ഉദ്ദേശിച്ചിരുന്നത്. ഇതിനായി സുഹൃത്തിനെ ഏർപ്പെടുത്തി. നടക്കുന്നതിനിടെ, പിന്നിൽ നിന്നും ട്രെയിനെത്തി.
അക്ഷയ് ട്രാക്കിലൂടെ ആയിരുന്നില്ല നടന്നത്. എന്നാൽ, ട്രാക്കിന് സമീപം ആയിരുന്നു. പിന്നിലൂടെ അതിവേഗതയില്‍ വന്ന ട്രെയിന്‍ ഇയാളെ ഇടിച്ചിടുന്നതിന്റെ ദൃശ്യം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. ഓടുന്ന ട്രെയിന്‍ പശ്ചാത്തലത്തില്‍ വരുന്ന തരത്തില്‍ വീഡിയോ ചിത്രീകരണത്തിനുള്ള ശ്രമമാണ് നടത്തിയിരുന്നത്. സുഹൃത്തുകൾ ആണ് കൗമാരക്കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Post Your Comments