KeralaLatest NewsNews

‘വിശ്വാസത്തെയും യഥാര്‍ത്ഥ വിശ്വാസികളെയും പരിഹസിക്കുന്നവരാണ് സംഘപരിവാര്‍’: സംഘികളല്ല ഗണേശോത്സവം നടത്തേണ്ടതെന്ന് റിജിൽ

കൊച്ചി: സംഘപരിവാറിനെതിരെ കടുത്ത വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി. വിശ്വാസത്തെയും യഥാര്‍ത്ഥ വിശ്വാസികളെയും പരിഹസിക്കുന്നവരാണ് സംഘപരിവാരെന്നും, വിശ്വാസി സമൂഹം ഗണേശന്റെ പേരില്‍ സംഘികള്‍ നടത്തുന്ന കച്ചവട രാഷ്ട്രീയത്തെ തിരിച്ചറിയണമെന്നും റിജില്‍ മാക്കുറ്റി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ഗണേശോത്സവത്തെ സംഘപരിവാര്‍ ഡിജെ പാട്ട് വെച്ച് ആഭാസകരമായ രീതിയില്‍ രാഷ്ട്രീയ പരിപാടിയാക്കി മാറ്റിയെന്നാണ് ഇദ്ദേഹത്തിന്റെ വിമർശനം.

‘വളരെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടത്തപ്പെടേണ്ട ആഘോഷമാണ് ഗണേശോത്സവം. എന്നാല്‍, സംഘികള്‍ ഡിജെ പാട്ടും വെച്ച് ആഭാസകരമായ രീതിയില്‍ ഗണേശോത്സവത്തെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുകയാണ്. ഇത്തരം പ്രവണതകള്‍ക്കെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങണം’, അദ്ദേഹം ആവശ്യപ്പെട്ടു.

പയ്യാമ്പലം കടപ്പുറത്ത് അടിഞ്ഞ ഗണേശ വിഗ്രഹത്തിന്റെ ചിത്രവും കുറിപ്പിന് താഴെ പങ്കുവെച്ചാണ് റിജില്‍ മാക്കുറ്റിയുടെ വിമര്‍ശനം. ഭക്തിയുടെ മൊത്ത കച്ചവടക്കാര്‍ തങ്ങളാണെന്നാണ് സംഘികള്‍ പറയുന്നതെന്നും റിജിൽ പരിഹസിച്ചു. ഗണേശോത്സവത്തെ രാഷ്ട്രീയ പരിപാടിയാക്കി മാറ്റുന്നതിനെ ചോദ്യം ചെയ്യുന്നവരെ ഹിന്ദു വിരുദ്ധർ എന്ന ചാപ്പയടിക്കുകയാണ് സംഘികൾ ചെയ്യുന്നതെന്നും റിജിൽ പറഞ്ഞു. സംഘികളെല്ല ഗണേശോത്സവം നടത്തേണ്ടത്. വിശ്വാസ കേന്ദ്രങ്ങളായ അമ്പലങ്ങളും ക്ഷേത്രങ്ങളുമാണ് ഗണേശോത്സവം നടത്തേണ്ടതെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button