Latest NewsNewsBusiness

കടത്തിൽ മുങ്ങി ലാൻകോ അമർകാന്ത്ക് പവർ, സഹായ ഹസ്തവുമായി റിലയൻസ് ഇൻഡസ്ട്രീസ്

കൽക്കരി താപവൈദ്യുത നിലയമാണ് ലാൻകോ

ലാൻകോ അമർകാന്ത്ക് പവറിനെ ഏറ്റെടുക്കാൻ ഒരുങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ലാൻകോ അമർകാന്ത്ക് കടക്കെണിയിൽ അകപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, ലാൻകോയെ 1,960 കോടി രൂപയ്ക്ക് ഏറ്റെടുക്കാനുള്ള പദ്ധതികളുമായാണ് റിലയൻസ് രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, അദാനി ഗ്രൂപ്പും ലാൻകോയെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്നുണ്ട്. 1,800 കോടി രൂപയുടെ ഓഫറാണ് അദാനി ഗ്രൂപ്പ് മുന്നോട്ടുവച്ചിട്ടുള്ളത്.

കൽക്കരി താപവൈദ്യുത നിലയമാണ് ലാൻകോ. ഹരിത ഊർജ്ജ ഉൽപ്പാദനത്തിനായി 75,000 കോടി രൂപയുടെ നിക്ഷേപമാണ് റിലയൻസ് നടത്താൻ ഒരുങ്ങുന്നത്. ഛത്തീസ്ഗഡിലെ കോർബയിലെ 1,337 ഏക്കർ ഭൂമിയിൽ 3,240 മെഗാവാട്ടിന്റെ പദ്ധതിയായിരുന്നു ലാൻകോ ലക്ഷ്യമിട്ടത്. എന്നാൽ, ഈ പ്രോജക്ട് പൂർത്തീകരിക്കാൻ ലാൻകോയ്ക്ക് സാധിച്ചിരുന്നില്ല. 2018 ലാണ് ആക്സിസ് ബാങ്ക് ലാൻകോയ്ക്ക് എതിരെ ആദ്യമായി നാഷണൽ കമ്പനിയി ലോ ട്രൈബ്യൂണലിൽ പരാതി സമർപ്പിച്ചത്.

Also Read: സർക്കാരിന് നല്ല ഉദ്ദേശം മാത്രമേ ഉള്ളൂ: ലത്തീൻ അതിരൂപതയ്‌ക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി

ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ചാൽ, റിലയൻസ് ഏറ്റെടുക്കുന്ന കടക്കെണിയിൽ അകപ്പെട്ട മൂന്നാമത്തെ കമ്പനിയായി ലാൻകോ മാറും. മുൻപ് റിലയൻസ് കമ്മ്യൂണിക്കേഷന്റെ ടവർ ആസ്തികളും, ടെക്സ്റ്റൈൽ കമ്പനിയായ അലോക് ഇൻഡസ്ട്രീസിനെയും റിലയൻസ് ഏറ്റെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button