ഇടിയപ്പം മിക്കവര്‍ക്കും ഇഷ്ടമായിരിക്കും. എന്നാല്‍, ഇതാ കുട്ടികള്‍ക്കിഷ്ടപ്പെടുന്ന രീതിയില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവം. മസാല ഇടിയപ്പം.
ചേരുവകള്‍
ഇടിയപ്പം – അഞ്ച്
മുട്ട – മൂന്ന്
പാല്‍ – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
ജീരകം – ഒരു ചെറിയ സ്പൂണ്‍
സവാള പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
പച്ചമുളക് – ചെറുതായി അറിഞ്ഞത് മൂന്നെണ്ണം
കറിവേപ്പില – മൂന്ന് തണ്ട്
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
ഗരം മസാലപ്പൊടി – 1 ടീസ്പൂണ്‍
Read Also : മയക്കുമരുന്ന് കേസ് : പ്രതി എക്സൈസ് പിടിയിൽ
മസാല ഇടിയപ്പം തയ്യാറാക്കുന്ന വിധം
ഇടിയപ്പം കൈകൊണ്ട് നൂഡില്‍സ് പോലെ വേര്‍പ്പെടുത്തി എടുക്കുക. ഒരു ബൗളില്‍ മുട്ടയും, പാലും, ഒരു നുള്ളു ഉപ്പും ചേര്‍ത്തു അടിച്ചു വയ്ക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ജീരകം പൊട്ടിച്ച ശേഷം സവാള, പച്ചമുളക്, കറിവേപ്പില എന്നിവ നന്നായി വഴറ്റുക. സവാള വാടിയതിനു ശേഷം മുട്ട അടിച്ചതും മഞ്ഞള്‍ പൊടിയും ചേര്‍ത്തു നന്നായി ചിക്കിയെടുക്കുക. ഇതിലേക്ക് വിടുവിച്ചു വച്ചിരിക്കുന്ന ഇടിയപ്പവും, മസാലപ്പൊടിയും, ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. അത് ഇറക്കി വച്ച് മല്ലിയില മുകളില്‍ വിതറുക. ഇതില്‍ ചിക്കനോ, ക്യാപ്‌സികം, ഗ്രീന്‍പീസ് എന്നിവയോ നമ്മുടെ ഇഷ്ടത്തിന് ചേര്‍ക്കാവുന്നതാണ്.
Post Your Comments