Latest NewsNewsIndiaInternational

നുഴഞ്ഞുകയറ്റത്തിനിടെ പിടിയിലായി, ഹൃദയാഘാതം മൂലം മരിച്ച ഭീകരന്റെ മൃതദേഹം ഏറ്റുവാങ്ങി പാകിസ്ഥാൻ

ജമ്മു: ശനിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഭീകരൻ തബാറക് ഹുസൈന്റെ മൃതദേഹം ഇസ്‌ലാമാബാദ് ഏറ്റുവാങ്ങി. ഇതോടെ ഇന്ത്യയിൽ, പ്രത്യേകിച്ച് ജമ്മു കശ്മീരിൽ ഭീകരതയെ സഹായിക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും പാകിസ്ഥാന്റെ പങ്ക് ഒരിക്കൽ കൂടി വ്യക്തമാവുകയാണ്. പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ ചാവേറാണ് ഹുസൈൻ. ആഗസ്റ്റ് 21 ന് രജൗരി ജില്ലയിലെ നൗഷേരയിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെയാണ് ഭീകരനെ ഇന്ത്യൻ സൈന്യം പിടികൂടിയത്.

ഭീകരന്റെ മൃതദേഹം ചക്കൻ ദാ ബാഗ് നിയന്ത്രണ രേഖ വ്യാപാര കേന്ദ്രത്തിൽ പാകിസ്ഥാൻ സൈന്യത്തിന് കൈമാറി. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ സൈന്യം നടത്തിയ വെടിവയ്പിൽ ഹുസൈന് പരിക്കേറ്റു, പിന്നീട് ഇയാൾ ഇവിടെയുള്ള ഒരു സൈനിക ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ത്യൻ പോസ്റ്റ് ലക്ഷ്യമിട്ട് ഭീകരപ്രവർത്തനം നടത്താനുള്ള ശ്രമത്തിനിടെയാണ് ഇയാൾ പിടിയിലായത്.

പാക് അധീന കശ്മീരിലെ കോട്‌ലി ജില്ലയിലെ സബ്‌സ്‌കോട്ട് ഗ്രാമത്തിലെ താമസക്കാരനാണ് ഹുസൈൻ. മൂന്ന് നാല് ഭീകരർക്കൊപ്പം ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനാണ് തന്നെ അയച്ചതെന്നും ഇന്ത്യൻ സൈനികർക്കെതിരെ ‘ഫിദായീൻ’ (ആത്മഹത്യ) ആക്രമണം നടത്താൻ പാകിസ്ഥാൻ കേണൽ യൂനുസ് ചൗധരിയാണ് പണം നൽകിയതെന്നും ഹുസൈൻ വെളിപ്പെടുത്തിയിരുന്നു. സംഭവത്തിനിടെ ഹുസൈന് വെടിയേറ്റെങ്കിലും കൂട്ടാളികൾ രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button