ErnakulamLatest NewsKeralaNattuvarthaNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് കാ​ൽ​ന​ട യാത്രക്കാരന് ദാരുണാന്ത്യം

ചെ​ങ്ങ​മ​നാ​ട് തേ​യ്ക്കാ​ന​ത്ത് പ​രേ​ത​നാ​യ ഉ​തു​പ്പി​ന്‍റെ മ​ക​ൻ ജോ​ഷി (48) ആ​ണ് മ​രി​ച്ച​ത്

നെ​ടുമ്പാ​ശേ​രി: നി​യ​ന്ത്ര​ണം​വി​ട്ട കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാര​ൻ മ​രി​ച്ചു. ചെ​ങ്ങ​മ​നാ​ട് തേ​യ്ക്കാ​ന​ത്ത് പ​രേ​ത​നാ​യ ഉ​തു​പ്പി​ന്‍റെ മ​ക​ൻ ജോ​ഷി (48) ആ​ണ് മ​രി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യി​ൽ അമ്പാട്ടു​കാ​വി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ലോ​റി ബ്രോ​ക്ക​ർ ഓ​ഫീ​സ് ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മരിച്ച ജോഷി. അ​പ​ക​ട​ത്തി​നു ശേ​ഷം നി​ർ​ത്താ​തെ പോ​യ കാ​റി​ന്‍റെ ഡ്രൈ​വ​ർ പി​ന്നീ​ട് പൊ​ലീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ക​യാ​യി​രു​ന്നു.

Read Also : ’12 വയസ് വരെ പൊന്നുപോലെ കൊണ്ട് നടന്നതാ…’: തെരുവുനായയുടെ കടിയേറ്റ് മരിച്ച കുട്ടിയുടെ മാതാപിതാക്കൾ

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി. ജോ​ഷി​യു​ടെ അ​മ്മ: പ​രേ​ത​യാ​യ മേ​രി. ഭാ​ര്യ: സി​നി വ​ല്ലം ആ​യ​ത്തു​പ​ടി ചെ​മ്പി​​ശേ​രി കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ​മേ​രി, എ​യ്ഞ്ച​ൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button