നായയുടെ കടിയേറ്റ് പന്ത്രണ്ടു വയസുകാരി മരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനും ആരോഗ്യ വകുപ്പിനും നേരെ വിമർശനം ഉയരുകയാണ്. ഈ വിഷയത്തിൽ നടൻ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.
അമേരിക്കയിൽ ചികിൽസിക്കാൻ പോവാൻ പറ്റാത്ത പട്ടി കടിയേറ്റ സാധാരണ മനുഷ്യരുടെ മരണങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും നോക്കുകുത്തിയായി മാറിയ, ഫലപ്രദമായ വാക്സിൻ വിതരണം ചെയ്യാൻ കഴിവില്ലാത്ത ഇടതു തബ്രാക്കൻമാരുടെ ഭരണംകൂടം തന്നെയാണ് ഇന്ന് അഭിരാമി എന്ന ഈ കുട്ടിയേയും കൊന്നതെന്നും ആരോഗ്യമന്ത്രി ഈ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കണമെന്നും ഹരീഷ് പേരടി പറഞ്ഞു.
കുറിപ്പ് പൂർണ്ണ രൂപം,
കാറിൽ സഞ്ചരിക്കുന്ന ആരെയും നായ കടിക്കില്ല…നടന്നുപോകുന്നവരെയും ഇരു ചക്ര വാഹനങ്ങളിൽ പോകുന്നവരെയും വിശന്ന് വലഞ്ഞ നായിക്കൾ കടിച്ചിരിക്കും…അതാണ് കേരളത്തിന്റെ അവസ്ഥ..അമേരിക്കയിൽ ചികിൽസിക്കാൻ പോവാൻ പറ്റാത്ത പട്ടി കടിയേറ്റ സാധാരണ മനുഷ്യരുടെ മരണങ്ങളുടെ എണ്ണം വർദ്ധിച്ചിട്ടും നോക്കുകുത്തിയായി മാറിയ,ഫലപ്രദമായ വാക്സിൻ വിതരണം ചെയ്യാൻ കഴിവില്ലാത്ത ഇടതു തബ്രാക്കൻമാരുടെ ഭരണംകൂടം തന്നെയാണ് ഇന്ന് അഭിരാമി എന്ന ഈ കുട്ടിയേയും കൊന്നത്…ആരോഗ്യമന്ത്രി ഈ മരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെക്കുക…അവർക്ക് വീണ്ടും വാർത്ത വായിക്കാൻ പോവാനുള്ള യോഗ്യതപോലും ഇല്ലാതാവുന്നു…ഇടതുപക്ഷമേ നാണക്കേട്..??????
Post Your Comments