KeralaLatest NewsNewsLife StyleHealth & Fitness

പട്ടിയുടെ കടിയേറ്റാൽ ആദ്യ ഒരു മണിക്കൂർ നിർണായകം: ഈ കാര്യങ്ങൾ എത്രയും വേഗം ചെയ്യുക, ഡോക്ടറുടെ കുറിപ്പ് വൈറൽ

പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തയാളുകളാണ് മരിച്ചവർ

തെരുവ് നായ്‌ക്കളുടെ ശല്യം കേരളത്തില്‍ വര്‍ദ്ധിച്ചുവരുകയാണ്. കുട്ടികളും മുതിർന്നവരും പേ വിഷബാധയേറ്റ നായ്‌ക്കളുടെ കടിയേറ്റ് മരണ മരിക്കുകയും ചെയ്തു. പേ വിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് എടുത്തയാളുകളാണ് മരിച്ചവർ. ഗുണനിലവാരമില്ലാത്ത മരുന്ന് നല്‍കിയതിനാലാണ് മരണം സംഭവിച്ചത് എന്ന ആരോപണം ഇതിനു പിന്നാലെ ഉയരുന്നുണ്ട്. എന്നാല്‍, പട്ടി കടിച്ചാലുടന്‍ കൊടുക്കേണ്ട പ്രാഥമിക ചികിത്സയെ പറ്റി ജനറല്‍ ആശുപത്രിയിലെ ഡോക്ടറും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റുമായ സുല്‍ഫി നൂഹു പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.

read also: കോഴിക്കോട് ബീച്ചിലെ ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ കുരു ഉപയോഗിച്ച് ഷെയ്ക്ക് വിൽപ്പന: ലഹരി ഉള്ളതല്ലെന്ന് സ്ഥാപന ഉടമ

കുറിപ്പ്

പട്ടി കടിയിലും ഒരു ഗോൾഡൻ മണിക്കൂർ?
—-
പട്ടികടിയിലും ഒരു ഗോൾഡൻ അവർ അഥവാ സുവർണ്ണ മണിക്കൂർ നിലനിർത്തുന്നതാണ് നല്ലതെന്ന് തോന്നുന്നു.
ആദ്യത്തെ ഒരു മണിക്കൂറിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്താൽ പേ വിഷബാധ ഏൽക്കുവാനുള്ള സാധ്യത 80 ശതമാനത്തോളം കുറയുമെന്ന് പഠനങ്ങൾ പറയുന്നു.
പേ വിഷ ബാധയേറ്റാൽ അവശ്യം ആദ്യം ചെയ്യേണ്ട കാര്യങ്ങൾ ഈ ഒരു മണിക്കൂറിൽ ചെയ്ത് തീർത്തെ തീരുകയുള്ളൂ
എവിടെവെച്ച് പട്ടി കടിച്ചുയെന്ന് നോക്കാതെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് പോയി ടാപ്പിലെ വെള്ളം ധാരധാരയായി ഒഴിച്ച്, സോപ്പ് ഉപയോഗിച്ച് ഏറ്റവും കുറഞ്ഞത് 15 മിനിറ്റ് കഴുകുക എന്നുള്ളത് വളരെയധികം പ്രാധാന്യമർഹിക്കുന്നു
ഒരുപക്ഷേ സോപ്പ് ലഭ്യമല്ലെങ്കിൽ വെള്ളം മാത്രം ഉപയോഗിച്ച് കഴുകുയെങ്കിലും ചെയ്തിരിക്കണം .
ദ്വാരത്തിന്റെ രീതിയിലുള്ള മുറിവുകളിൽ ഉള്ളിലേക്ക് വെള്ളം ധാരയായിട്ട് വീഴുന്ന രീതിയിൽ കഴുകുന്നത് വളരെ നല്ലത്.
സോപ്പ് ലായനി വൈറസിന്റെ പുറത്തുള്ള ചട്ടയെ അലിയിച്ച് കളയും
മുറിവ് കഴുകി കഴിഞ്ഞാൽ അയഡിൻ സൊലൂഷനോ ആൽക്കഹോൾ സൊലൂഷനോ ഉപയോഗിച്ച് ശുദ്ധമായി ക്ലീൻ ചെയ്യണം.
വാക്സിനേഷൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം എത്രയും പെട്ടെന്ന് . പ്രത്യേകിച്ച് ആദ്യഡോസ്.
വാക്സിൻ ജീവൻ രക്ഷിക്കും ഉറപ്പ്.
വൈറസ് ശരീരത്തിലേക്ക് കടന്നു കഴിഞ്ഞാൽ അത് നർവസ് സിസ്റ്റത്തെ ബാധിക്കുന്നതിന് മുൻപ് എത്രയും പെട്ടെന്ന് ആദ്യത്തെ ഡോസ് വാക്സിനേഷനും എടുക്കുന്നത് പ്രാധാന്യം.
ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇമ്മ്യൂണോ ഗ്ലോബലിനും കുത്തിവയ്ക്കണം
മുറിവിൽ തയ്യൽ വേണമെന്നതാണല്ലോ സാധാരണ രീതി.
എന്നാൽ പേപ്പട്ടി കടിച്ച മുറിവുകളിൽ തുന്നൽ ഇടാൻ പാടില്ല. മുറിവ് വളരെ വലുതാണെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം നിശ്ചിതകാല കാലാവധി കഴിഞ്ഞതിനുശേഷം സെക്കൻഡറി സ്യൂച്ചറിങ് ആണ് ചെയ്യാറുള്ളത്.
തുടർച്ചയായുള്ള മരണങ്ങൾ ഈ ബാച്ച് വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് സംശയം ഉണർത്തുന്നുവെന്നുള്ളതിന് സംശയമില്ല.
അതിനർത്ഥം വാക്സിൻ ഫലവത്തല്ല എന്നല്ല.
വാക്സിൻ നിർമ്മാണത്തിലോ അതിൻറെ ശീതീകരണത്തിലോ ശുദ്ധീകരണത്തിലോ സംഭവിച്ച പാളിച്ചകൾ വാക്സിന്റെ ഫലപ്രാപ്തിയെ കുറയ്ക്കും എന്ന് നമുക്കറിയാം.
വാക്സിന്റെ നിലവിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതോടൊപ്പം ആദ്യത്തെ ഗോൾഡൻ മണിക്കൂറിലെ ഗോൾഡൻ പ്രയോഗങ്ങൾ റാബീസ് തടയുക തന്നെ ചെയ്യും.
പട്ടി കടിച്ചാലും ഇരിക്കട്ടെ ഒരു ഗോൾഡൻ മണിക്കൂർ.
ഡോ സുൽഫി നൂഹു

shortlink

Related Articles

Post Your Comments

Related Articles


Back to top button