KottayamKeralaNattuvarthaLatest NewsNews

ബൈ​ക്കും വാ​നും കൂ​ട്ടി​യ​ടി​ച്ച് അപകടം : ബൈ​ക്ക് യാ​ത്ര​ക്കാര​ന് പരിക്ക്

തി​രു​വ​ല്ല സ്വ​ദേ​ശി അ​ന​ന്ദു സു​നി​ലി (18) നാ​ണ് പ​രി​ക്കേ​റ്റ​ത്

ക​റു​ക​ച്ചാ​ൽ: ബൈ​ക്കും വാ​നും കൂ​ട്ടി​യ​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്രക്കാര​നു പ​രി​ക്കേറ്റു. തി​രു​വ​ല്ല സ്വ​ദേ​ശി അ​ന​ന്ദു സു​നി​ലി (18) നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​ന്ന​ലെ രാ​വി​ലെ 8.30ന് ​ക​റു​ക​ച്ചാ​ൽ-​മ​ല്ല​പ്പ​ള്ളി റോ​ഡി​ൽ പ​ന​യ​മ്പാ​ല​ പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. മ​ല്ല​പ്പ​ള്ളി ഭാ​ഗ​ത്തു​ നി​ന്നും ക​റു​ക​ച്ചാ​ലി​ലേ​ക്ക് വ​രു​മ്പോ​ൾ അ​ന​ന്ദു സ​ഞ്ച​രി​ച്ച ബൈ​ക്ക് എ​തി​രേ വ​ന്ന മി​നി​വാ​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ലി​ടി​ക്കാ​തെ വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ൽ മി​നി​ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് സ​മീ​പ​ത്തെ മ​തി​ലി​ലി​ടി​ക്കുകയായിരുന്നു. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Read Also : കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​നി​ടെ ത​ട്ടി​ടി​ഞ്ഞു വീ​ണു : അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്ക്

അപകടത്തിൽ ​ഗുരുതരമായി പ​രി​ക്കേ​റ്റ അ​ന​ന്ദു​വി​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന്‌, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button