ഇന്ന് ഭൂരിഭാഗം പേരും നേരിടുന്ന പ്രശ്നമാണ് താരൻ. പലപ്പോഴും താരൻ അധികമാകുമ്പോൾ മുടികൊഴിച്ചിൽ, മുടി പൊട്ടൽ, ചൊറിച്ചിൽ എന്നിവ അനുഭവപ്പെടാറുണ്ട്. ഈ പ്രശ്നങ്ങൾ ഒരു പരിധി വരെ തടഞ്ഞുനിർത്താനുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് ഉലുവ. മുടിയുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ അകറ്റാൻ ഉലുവ എങ്ങനെ ഉപയോഗിക്കണമെന്ന് പരിചയപ്പെടാം.
തലേദിവസം അൽപം ഉലുവ എടുത്ത് നന്നായി കുതിർക്കാൻ വയ്ക്കുക. പിറ്റേന്ന് കുതിർന്ന ഉലുവ അരച്ചെടുത്ത് പേസ്റ്റ് രൂപത്തിൽ ആക്കുക. ഇതിലേക്ക് അൽപം ചെറുനാരങ്ങ നീര് ചേർത്തതിനുശേഷം വീണ്ടും മിക്സ് ചെയ്യുക. പിന്നീട്, ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് കഴിഞ്ഞ് ഇത് കഴുകി കളയാവുന്നതാണ്. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഈ പാക്ക് ഉപയോഗിച്ചാൽ മുടികൊഴിച്ചിലിൽ നിന്ന് രക്ഷ നേടാൻ സാധിക്കും.
Also Read: പ്രധാനമന്ത്രിയാകാൻ ആഗ്രഹമില്ല: രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിതീഷ് കുമാർ
മുടി വളർച്ച ഇരട്ടിയാക്കാൻ ഉലുവയും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം സഹായിക്കും. അൽപം ഉലുവ എടുത്തതിനുശേഷം വെളിച്ചെണ്ണയിൽ ഇട്ട് ചൂടാക്കുക. ഉലുവയുടെ നിറം ഏകദേശം ചുവപ്പ് ആകുന്നതുവരെ ചൂടാക്കണം. ഈ ഓയിൽ ചെറു ചൂടോടെ മുടിയിൽ തേച്ചുപിടിപ്പിച്ച് 10 മിനിറ്റ് വരെ മസാജ് ചെയ്യുക.
Post Your Comments